കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊല; പിടിയിലായ സിപിഐഎം പ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരാകാനില്ലെന്നു പാര്‍ട്ടി വക്കീല്‍

കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളെല്ലാം കൈകാര്യംചെയ്യുന്നത് അഡ്വ. വിശ്വനാണ്. ടിപി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് എന്നിവര്‍ കൊല്ലപ്പെട്ടപ്പോഴും സിപിഐഎമ്മിനു വേണ്ടി കോടതിയില്‍ ഹാജരായത് അഡ്വ. വിശ്വനായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങള്‍ സംബന്ധിച്ചുള്ള കേസുകളും ഇദ്ദേഹമാണു കൈകാര്യം ചെയ്യുന്നത്.

കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊല; പിടിയിലായ സിപിഐഎം പ്രവര്‍ത്തകര്‍ക്കു വേണ്ടി ഹാജരാകാനില്ലെന്നു പാര്‍ട്ടി വക്കീല്‍

കണ്ണൂരില്‍ കകൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ കേസില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കായി ഹാജരാകാനില്ലെന്നു പാര്‍ട്ടിയുടെ കേസുകള്‍ വാദിക്കുന്ന വക്കീല്‍. തലശേരി ബാറിലെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ കെ വിശ്വനാണ് കേസില്‍ നിന്നും പിന്‍മാറിയതായി അറിയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി ഈ കേസില്‍ ഹാജരാകില്ലെന്നു വിശ്വന്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ടു ചെയ്യുന്നു.

കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസുകളെല്ലാം കൈകാര്യംചെയ്യുന്നത് അഡ്വ. വിശ്വനാണ്. ടിപി ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് എന്നിവര്‍ കൊല്ലപ്പെട്ടപ്പോഴും സിപിഐഎമ്മിനു വേണ്ടി കോടതിയില്‍ ഹാജരായത് അഡ്വ. വിശ്വനായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നേരേയുണ്ടാകുന്ന ആക്രമണങ്ങള്‍ സംബന്ധിച്ചുള്ള കേസുകളും ഇദ്ദേഹമാണു കൈകാര്യം ചെയ്യുന്നത്.

സന്തോഷ് കുമാറിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകം അല്ലെന്നും സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുളള പ്രശ്നങ്ങളാണു കാരണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും സിപിഐഎമ്മിന്റെ പങ്ക് നിഷേധിച്ചു രംഗത്തു വന്നിരുന്നു.

എന്നാല്‍ ഇതിന് പിന്നാലെ സിപിഐഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ആറുപേര്‍ ഈ കേസില്‍ അറസ്റ്റിലാകുകയായിരുന്നു. പ്രവര്‍ത്തകര്‍ക്കു വേണ്ടി അഡ്വ.വിശ്വനെ സമീപിച്ച പാര്‍ട്ടി നേതാനക്കളോടു കേസ് ഏറ്റെടുക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നാണ് അഭിഭാഷകന്‍ അറിയിച്ചതായാണ് വിവരം.

Read More >>