ആം ആദ്മി പാർട്ടി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപ്പത്രിക പ്രഖ്യാപിച്ചു

പഞ്ചാബിലെ അഴിമതിയും ലഹരിയും തുടച്ചു നീക്കും എന്നാണു ആം ആദ്മി പാർട്ടി നൽകുന്ന പ്രധാന വാഗ്ദാനം. കർഷകരുടെ ക്ഷേമത്തിനായും പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആം ആദ്മി പാർട്ടി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപ്പത്രിക പ്രഖ്യാപിച്ചു

ആം ആദ്മി പാർട്ടി പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപ്പത്രിക പ്രഖ്യാപിച്ചു.

പ്രധാന വാഗ്ദാനങ്ങൾ:


 • പുതിയ 25 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

 • വിദേശജോലികൾക്കായി യുവാക്കളെ പരിശീലിപ്പിക്കാനുള്ള പദ്ധതി.

 • ഗ്രാമ, നഗര മേഖലകളിൽ തൊഴിലിനും സംരംഭകത്വത്തിനുമായുള്ള അവസങ്ങൾ സൃഷ്ടിക്കും.

 • പത്ത് പ്രധാനപ്പെട്ട നഗരങ്ങളിൽ സാങ്കേതികവിദ്യ, ധനസഹായം, വ്യവസായം എന്നിവയ്ക്കായുള്ള മാർഗ്ഗദർശനം നൽകാനുള്ള അവസരങ്ങൾ.

 • സ്വകാര്യ ആശുപത്രികളിൽ ചികിൽസയ്ക്കായു അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി.

 • സർക്കാർ രൂപീകരിച്ച് ആറു മാസങ്ങൾക്കുള്ളിൽ ലഹരിവിമുക്തരായവർക്കുള്ള പുനരധിവാസം ഏർപ്പാടാക്കും.

 • ഗ്രാമങ്ങളിൽ സൗജന്യ മരുന്നുകൾ, ചികിൽസ, ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ

 • ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവർക്ക് പ്രൊബേഷൻ സമയത്ത് മുഴുവൻ ശമ്പളം നൽകും.

 • ലഹരിമരുന്ന് കച്ചവടത്തിൽ ഏർപ്പെടുന്ന രാഷ്ട്രീയക്കാരെ ജയിലിലടക്കുകയും അവരുടെ സ്വത്ത് പിടിച്ചെടുക്കുകയും ചെയ്യും

 • സംസ്ഥാനത്തിനെ അഴിമതി വിമുക്തമാക്കാൻ അഴിമതിവിരുദ്ധ വകുപ്പുകൾക്ക് അധികാരവും സ്വയം ഭരണാവകാശവും നൽകും.

 • കഴിഞ്ഞ രണ്ട് വർഷങ്ങളിൽ നടന്ന മതപരമായ വിവേചനങ്ങൾ അന്വേഷിച്ച് കുറ്റക്കാരെ ശിക്ഷിക്കും.

 • സ്വത്തു നികുതി ഇല്ലാതാക്കും

 • അഭ്യന്തര വൈദ്യുതി പരിധിയായ 400 യൂണിറ്റ് പകുതിയാക്കും.

 • എല്ലാ ജില്ലകളിലും പട്ടണങ്ങളിലും ആം ആദ്മി കാന്റീനുകൾ വഴി അഞ്ച് രൂപയ്ക്ക് ഭക്ഷണം.

 • വാർദ്ധക്യ, വികലാംഗ, വിധവാ പെൻഷനുകൾ 500 രൂപയിൽ നിന്നും 2500 രൂപ ആക്കി വർദ്ധിപ്പിക്കും.

 • മൂന്ന് പുതിയ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കും.

 • നിലവിലുള്ള മെഡിക്കൽ കോളേജുകൾ പുതുക്കുകയും സ്വകാര്യ മെഡിക്കൽ കോളേജുകളിലെ ഫീസ് നിയന്ത്രിക്കുകയും  ചെയ്യും.

 • 147 സംരംഭകപരിശീലന കേന്ദ്രങ്ങൾ തുടങ്ങും.

 • പഞ്ചാബിലെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും. ഡിസംബർ 2018 നകം കർഷകരെ കടവിമുക്തരാക്കും.

 • സർക്കാർ രൂപീകരിച്ച് ഒരു മാസത്തിനുള്ളിൽ പഞ്ചാബിനെ ലഹരിയിൽ നിന്നും മുക്തമാക്കും.

 • ആം ആദ്മി എം എൽ ഏമാർ ചുവന്ന ബീക്കൺ ഉള്ള വാഹനങ്ങൾ ഉപയോഗിക്കില്ല.

Read More >>