പശുക്കള്‍ക്ക് ആധാര്‍ കാര്‍ഡ്; ട്രോളുകളുമായി സൈബര്‍ ലോകം

പശുക്കള്‍ക്ക് ആധാര്‍ മാതൃകയിലുള്ള കാര്‍ഡ് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ പരിഹസിച്ച് ഫെയ്‌സ്ബുക്കിലെ വിവിധ ഗ്രൂപ്പുകളില്‍ ട്രോളുകള്‍ നിറയുകയാണ്

പശുക്കള്‍ക്ക് ആധാര്‍ കാര്‍ഡ്; ട്രോളുകളുമായി സൈബര്‍ ലോകം

ആര്‍ക്കെങ്കിലും എന്തെങ്കിലും അബദ്ധവും സംഭവിക്കണേ എന്ന് എപ്പോഴും നോക്കിയിരിക്കുന്ന ഒരു വിഭാഗമാണ് ട്രോളന്‍മാര്‍. സര്‍ക്കാരുകളുടെ തെറ്റായ തീരുമാനമാകട്ടെ പ്രമുഖര്‍ക്ക് സംഭവിക്കുന്ന എന്തെങ്കിലും നാക്കുപിഴയോ അബദ്ധങ്ങളോ ആകട്ടെ നിമിഷങ്ങള്‍ക്കുള്ളില്‍ ഇവര്‍ ട്രോളുകള്‍ തയ്യാറാക്കിയിരിക്കും. മുമ്പ് രാഷ്ട്രീയക്കാരും മറ്റും പത്രങ്ങളിലെ പോക്കറ്റ് കാര്‍ട്ടൂണുകളെയാണ് ഭയന്നിരുന്നതെങ്കില്‍ ഇന്നത് ട്രോളന്‍മാരെയായി. പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് നിരോധിച്ച ശേഷം ട്രോളന്‍മാര്‍ക്ക് കിട്ടിയ വലിയൊരു ചാകരയായിരുന്നു ഇന്നലെ പശുക്കള്‍ക്ക് ആധാര്‍ മാതൃകയിലുള്ള കാര്‍ഡ് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. രാജ്യത്തെ പാല്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുക, പശുക്കളുടെ വംശ വര്‍ദ്ധന എന്നിവ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ തീരുമാനത്തെ ഉര്‍വശീശാപം ഉപകാരമാക്കി പതിവുപോലെ സിനിമാ രംഗങ്ങളും മറ്റും ഉള്‍ക്കൊള്ളിച്ച് ട്രോളുകളുമായി ട്രോളന്‍മാരുമിറങ്ങി.


ട്രോളുകള്‍ കാണാം