ബൈക്ക് പ്രേമികളേ ഇതിലേ ഇതിലേ......

ബൈക്ക് പ്രേമികളെ ആവേശം കൊള്ളിക്കാനായി അഞ്ച് ഹൈടെക് ബൈക്കുകളാണ് 2017ല്‍ നിരത്തിലിറങ്ങാന്‍ തയ്യാറായിരിക്കുന്നത്

ബൈക്ക് പ്രേമികളേ ഇതിലേ ഇതിലേ......

ബൈക്കുകള്‍ മിക്കവര്‍ക്കും സഞ്ചാരത്തിനുള്ള വാഹനം മാത്രമാണെങ്കില്‍ ചിലര്‍ക്കത് ലഹരി കൂടിയാണ്. പ്രത്യേകിച്ച്, ന്യൂ ജെന്‍ പിള്ളേര്‍ ബൈക്ക് കമ്പത്തിന്റെ കാര്യത്തില്‍ മറ്റാര്‍ക്കും പിന്നിലല്ല. ഇങ്ങനെയുള്ള ബൈക്ക് കമ്പക്കാരെ ലക്ഷ്യമിട്ട് ഈ വര്‍ഷം റോഡിലിറങ്ങുന്നത് പുതിയ മോഡല്‍ അഞ്ച് ഹൈടെക് ബൈക്കുകളാണ്.

ഡുക്കാട്ടി മോണ്‍സ്റ്റര്‍ 797
Five Exciting Motorcycles to Be Launched in 2017


മോണ്‍സ്റ്റര്‍ 821ന്റെ വിജയത്തിന് ശേഷം കമ്പനി ഈ വര്‍ഷം പുറത്തിറക്കുന്ന പുതിയ മോഡലാണ് മോണ്‍സ്റ്റര്‍ 797. 803 സിസി എല്‍-ടിന്‍ എന്‍ജിനോട് കൂടിയ പുതിയ ബൈക്ക് ഈ വര്‍ഷം പകുതിയോടെ പുറത്തിറക്കാനാണ് ഇറ്റാലിയന്‍ കമ്പനിയായ ഡുക്കാട്ടി ലക്ഷ്യമിടുന്നത്.


ഹോണ്ട സി.ആര്‍.എഫ് 1000എല്‍ ആഫ്രിക്ക ട്വിന്‍

Honda-Africa-Twin


ലോകത്തെ ഏറ്റവും ശക്തമായ ബൈക്കുകളിലൊന്നായി വിലയിരുത്തപ്പെടുന്ന ബൈക്കാണ് ഹോണ്ട ആഫ്രിക്ക ട്വിന്‍. 2016ല്‍ ഡല്‍ഹി ഓട്ടോ എക്‌സോപിയില്‍ ഈ ബൈക്ക് പ്രദര്‍ശിപ്പിച്ചപ്പോള്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കമ്പനിയുടെ മാനേസര്‍ പ്ലാന്റില്‍ നിര്‍മിക്കുന്നു എന്നതാണ് ബൈക്കിന് സ്വീകാര്യത വര്‍ധിപ്പിക്കുന്നത്. 2016 ല്‍ പുറത്തിറക്കണമെന്ന ലക്ഷ്യത്തോടെ നിര്‍മാണം നടന്നെങ്കിലും ജപ്പാനില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഭൂകമ്പം കമ്പനിയുടെ പ്രതീക്ഷകള്‍ തെറ്റിക്കുകയായിരുന്നു.

 ട്രയംപ് ബൊനുവില്‍ ബോബര്‍

Triumph Bonneville Bobber


മികച്ച ബാലന്‍സിംഗും പരമ്പരാഗത ശൈലിയിലുള്ള നിര്‍മാണവുമാണ് ട്രയംപ് മോട്ടോര്‍ സൈക്കിളുകളുടെ പ്രത്യേകത. ട്രയംപ് ബൊനുവില്‍ ടി 100 തണ്ടര്‍ബേര്‍ഡ് സ്റ്റോം എന്നിവ ഇതിനുദാഹരണമാണ്. റൈഡിംഗ് മോഡുകള്‍, ട്രാക്ഷന്‍ നിയന്ത്രണം, എ.ബി.എസ് സഹായ ക്ലച്ച് എന്നീ സവിശേഷതകളുള്ള ബൊനുവില്‍ ബോബര്‍ ഈ വര്‍ഷം പുറത്തിറക്കാനാണ് ബ്രിട്ടീഷ് കമ്പനിയായ ട്രയംപ് ആലോചിക്കുന്നത്.

കവാസാക്കി Z900

Kawasaki-Z900കവാസാക്കി നേരത്തെ പുറത്തിറക്കിയ Z800ന് ഇന്ത്യയില്‍ ലഭിച്ച സ്വീകാര്യതയാണ് പുതിയ മോഡലായ Z900 പുറത്തിറക്കാന്‍ കമ്പനിക്ക് പ്രചോദനമാകുന്നത്. മികച്ച ഇന്ധനക്ഷമതയും ഭംഗിയുമാണ് Z മോഡലിന് വന്‍ സ്വീകാര്യത നല്‍കിയത്. Z 800നെക്കാള്‍ 13 കുതിര ശക്തി കൂടുതലുള്ള Z 900ന് 10 ലക്ഷം രൂപ വില വരുമെന്ന് കരുതുന്നു.

ട്രയംപ് സ്ട്രീറ്റ് ട്രിപ്പിള്‍ 800

Triumhp-Street-Triple


ട്രയംപ് സ്ട്രീറ്റ് ട്രിപ്പിള്‍ 800 ലണ്ടനിലും അമേരിക്കയിലും ഈ മാസം പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. തുടര്‍ന്ന് ഈ വര്‍ഷം തന്നെ ഇന്ത്യയിലെത്തുമെന്ന് കരുതുന്നു. പഴയ സ്ട്രീറ്റ് ട്രിപ്പിളില്‍ നിന്ന് വ്യത്യസ്തമായി ഈ മോഡലിന് ഫുള്‍ കളര്‍ ടി.എഫ്.ടി ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍, റൈഡ് ബൈ വൈര്‍, സ്ലിപ്പര്‍ ക്ലച്ച് സവിശേഷതകളും ഉണ്ടാകുമെന്ന് പറയപ്പെടുന്നു. 10 ലക്ഷത്തിനടുത്ത് വില വരുമെന്ന് കണക്കാക്കപ്പെടുന്നു.