പിറന്നയുടന്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ 18 വയസില്‍ കണ്ടെത്തി

1998ല്‍ ഫ്‌ളോറിഡയിലെ ആശുപത്രിയില്‍ ജനിച്ചയുടന്‍ തട്ടിക്കൊണ്ടുപോകപ്പെട്ട കാമിയ മൊബ്‌ലിയെയാണ് സൗത്ത് കരോലിനയില്‍ അലക്‌സിസ് മാംഗിയോ എന്ന പേരില്‍ ജീവിക്കുന്ന നിലയില്‍ കണ്ടെത്തിയത്

പിറന്നയുടന്‍ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ 18 വയസില്‍ കണ്ടെത്തി

ജനിച്ച് മണിക്കൂറുകള്‍ക്കകം നഴ്‌സ് തട്ടിയെടുത്ത് കടന്നുകളഞ്ഞ നവജാതു ശിശുവിനെ 18 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരിടത്ത് നിന്ന് കണ്ടെത്തി. 1998ല്‍ ഫ്‌ളോറിഡയിലെ ഒരു ആശുപത്രിയില്‍ ജനിച്ച കാമിയ മൊബ്‌ലിയ എന്ന് പേരിട്ട ശിശുവിനെയാണ് 18 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു പേരില്‍ മറ്റൊരു സ്ഥലത്ത് ജീവിക്കുന്നതായി കണ്ടെത്തിയത്.

[caption id="" align="alignleft" width="207"]Gloria Williams, 51, (left) has been arrested and charged with kidnapping and interference with custody. Pictured right is a sketch police released of the suspect after the kidnapping ഗ്ലോറിയ വില്യംസ് [/caption]

16 വയസുള്ള യുവതി പ്രസവിച്ച ശിശുവിനെയാണ് ഗ്ലോറിയ വില്യംസ് എന്ന നഴ്‌സ് മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് തട്ടിയെടുത്ത് കടന്നുകളഞ്ഞത്. എന്നാല്‍ സൗത്ത് കരോലിനയില്‍ അലക്‌സിസ് മാംഗിയോ എന്ന പേരില്‍ ജീവിക്കുന്ന 18കാരി പഴയ ശിശു കാമിയ മൊബ്‌ലിയാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ടെത്തി ഡി.എന്‍.എ പരിശോധന നടത്തി സ്ഥിരീകരിച്ച ശേഷം ഇപ്പോള്‍ വളര്‍ത്തമ്മയായി മാറിയ ഗ്ലോറിയ വില്യംസിനെ പോലീസ് അറസ്റ്റുചെയ്തു.


ജയിലില്‍ ഇവരെ കാണാനെത്തിയ അലക്‌സിസ് മാംഗിയ 'അമ്മേ' എന്ന് വിളിച്ച് കരയുകയായിരുന്നു. തന്റെ 'മാതാവ്' കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പിന്നീട് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ യുവതി പറഞ്ഞു. അറസ്റ്റിലായ ഗ്ലോറിയ വില്യംസിനെ ഫ്‌ളോറിഡ പോലീസിന് കൈമാറുമെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ അലക്‌സിസുമായി അവളുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ വീഡിയോ ചാറ്റിലൂടെ ആശയ വിനിമയം നടത്തി. It was a tip last year that led Jacksonville police to South Carolina, where they found an 18-year-old woman with Kamiyah Mobley's birth date but a different name

കാമിയയുടെ മാതാവ് ഷഹനാറ മൊബ്‌ലി ജാക്‌സണ്‍വില്ലയിലെയൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലാണ് 1998 ജുലൈയില്‍ കുട്ടിക്ക് ജന്മം കൊടുത്തത്. കാമിയയുടെ തിരോധാനം അക്കാലത്ത് വലിയ വിവാദമാകുകയും കുട്ടിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 250,000 ഡോളറിന്റെ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.