ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ് ട്രക്കിലിടിച്ച് 25 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അലിഗഡിലെ ജെഎസ് പബ്ലിക് സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു രാവിലെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസ് അമിത വേഗതയില്‍ വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എട്ടു പേര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞു. മറ്റുള്ളവര്‍ ആശുപത്രിയില്‍ വച്ചാണ് മരണത്തിനു കീഴടങ്ങിയതെന്നും പൊലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ് ട്രക്കിലിടിച്ച് 25 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശിലെ ഇറ്റ ജില്ലയില്‍ സ്‌കൂള്‍ ബസ് ട്രക്കിലിടിച്ച് 25 വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഇവരില്‍ 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. ഇവരെ അലിഗഡിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.

അലിഗഡിലെ ജെഎസ് പബ്ലിക് സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു രാവിലെയായിരുന്നു സംഭവം. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ തകര്‍ന്ന ബസ്സില്‍ നിന്നും മൃതദേഹങ്ങള്‍ പുറത്തെടുത്തുകൊണ്ടിരിക്കുകയാണെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.
അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസ്സില്‍ ഏഴിനു പത്തിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസ് അമിത വേഗതയില്‍ വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എട്ടു പേര്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞു. മറ്റുള്ളവര്‍ ആശുപത്രിയില്‍ വച്ചാണ് മരണത്തിനു കീഴടങ്ങിയതെന്നും പൊലീസ് അറിയിച്ചു.

കനത്ത മൂടല്‍മഞ്ഞാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. ശക്തമായ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഈമാസം 18 മുതല്‍ 21വരെ ജില്ലാ മജിസ്‌ട്രേറ്റ് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതു ലംഘിച്ച് അധികൃതര്‍ സ്‌കൂള്‍ തുറക്കുകയായിരുന്നെന്നു ഉത്തര്‍പ്രദേശ് ഡിജിപി ജാവീദ് അഹമ്മദ് പറഞ്ഞു. നിയമം ലംഘിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ശംഭുനാഥ് അറിയിച്ചു.

അതേസമയം, ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തും ആശുപത്രിയിലും സന്ദര്‍ശനം നടത്തി. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Read More >>