മാസം തികയാതെ ഇരട്ടക്കുട്ടികളെ പ്രസവിച്ച യുവതിക്ക് ശിക്ഷ 22 ലക്ഷത്തിന്റെ ബിൽ; ചികിത്സയ്ക്കെത്തുന്നവരെ ഓടിച്ചിട്ടു കഴുത്തറുക്കുന്നത് കോഴിക്കോട് മിംസ് ആശുപത്രി

മാസം തികയാതെ ഇരട്ടക്കുട്ടികളെ പ്രസവിച്ച മലപ്പുറം വണ്ടൂര്‍ സ്വദേശിനി ഫാത്തിമയ്ക്ക് കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ നിന്നും നേരിടേണ്ടത് വന്നത് കടുത്ത ബില്‍ ശിക്ഷ. പ്രതിദിനം അടയ്ക്കേണ്ട 25,000 താമസിച്ചാല്‍ കുഞ്ഞുങ്ങള്‍ക്കു മുലപ്പാലും മരുന്നും നിഷേധിക്കുന്ന കൊടും ക്രൂരതയുടെ മുഖവും ഫാത്തിമയുടെ പരാതിയില്‍ വിവരിക്കുന്നു. കുഞ്ഞുങ്ങള്‍ക്കു നേരെ നടന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ബാലാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിട്ടും ഫലമില്ല.

മാസം തികയാതെ ഇരട്ടക്കുട്ടികളെ പ്രസവിച്ച യുവതിക്ക് ശിക്ഷ 22 ലക്ഷത്തിന്റെ ബിൽ; ചികിത്സയ്ക്കെത്തുന്നവരെ ഓടിച്ചിട്ടു കഴുത്തറുക്കുന്നത് കോഴിക്കോട് മിംസ് ആശുപത്രി

മാസം തികയാതെ ഇരട്ടക്കുട്ടികളെ പ്രസവിച്ച മലപ്പുറം വണ്ടൂർ സ്വദേശി ഫാത്തിമാ ജമാലിനെ കോഴിക്കോട് മിംസ് ആശുപത്രി 22 ലക്ഷത്തിന്റെ ബില്‍ നൽകി ശിക്ഷിച്ചെന്നു പരാതി. പ്രതിദിനം അടയ്‌ക്കേണ്ട 25,000 താമസിച്ചാൽ കുഞ്ഞുങ്ങൾക്കു മുലപ്പാലും മരുന്നും നിഷേധിക്കുന്ന കൊടും ക്രൂരതയുടെ മുഖവും ഫാത്തിമയുടെ പരാതിയിൽ വിവരിച്ചിട്ടുണ്ട്. കുഞ്ഞുങ്ങൾക്കു നേരെ നടന്ന ക്രൂരമായ ഈ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ബാലാവകാശ കമ്മിഷനിൽ പരാതി നൽകിയിട്ടും ഫലമില്ലെന്നും ഫാത്തിമ പറയുന്നു.


2016 ജൂൺ 14നാണു മിംസ് ആശുപത്രിയിൽ ഫാത്തിമ ഇരട്ടക്കുട്ടികൾക്കു ജന്മം നൽകിയത്. നേരത്തെ കോഴിക്കോട് ഫാത്തിമാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവതിക്ക് അപ്രതീക്ഷിതമായി ബ്ലീഡിങ് ഉണ്ടാവുകയും ഫ്ലൂയിഡ് നഷ്ടപ്പെടുകയും ചെയ്തപ്പോൾ തുടർചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ അവിടെയും വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലെന്നു മനസിലാക്കിയാണ് ഇവര്‍ മിംസ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

സെപ്റ്റംബര്‍ 14നായിരുന്നു പ്രസവത്തീയതി പ്രതീക്ഷിച്ചിരുന്നതെങ്കിലും ജൂണ്‍ 14ന് ഫാത്തിമ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. 745 ഗ്രാം തൂക്കമുള്ള ആൺകുട്ടിയും 695 ഗ്രാം തൂക്കമുള്ള പെൺകുട്ടിയുമാണ് ജനിച്ചത്. ജനനദിവസം മുതല്‍ കുട്ടികള്‍ ഇരുവരും നവജാതശിശു സംരക്ഷണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു. 88 ദിവസങ്ങള്‍ നീണ്ട ആശുപത്രിവാസത്തിനു ശേഷം സെപ്റ്റംബര്‍ 9നു ഫാത്തിമയെയും മക്കളെയും ഡിസ്ചാര്‍ജ് ചെയ്തു.

പ്രതിദിനം 25000 വീതം ഇവര്‍ക്ക് അടയ്ക്കേണ്ടി വന്നിരുന്നു. ബില്ലിൽ വിശദാംശങ്ങളൊന്നും ഉണ്ടായിരുന്നില്ല.   Service Exp, Pharmacy Exp, Total Hospital Exp.  എന്നിങ്ങനെ ചെറിയ ഒരു കടലാസില്‍ ടൈപ്പ് ചെയ്തു നൽകിയാണ് പണം ഈടാക്കിയിരുന്നത്.

[caption id="attachment_77635" align="aligncenter" width="640"] എന്തു കാര്യത്തിനെന്നു വ്യക്തമാക്കാത്ത ഇത്തരം വിവിധ ബില്ലുകൾ നൽകി പണമടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു, ആശുപത്രിക്കാർ എന്നാണ് പരാതിക്കാരിയുടെ ആവലാതി.[/caption]

ഈ ബിൽ അടയ്ക്കാൻ കാലതാമസം നേരിട്ടപ്പോഴാണ് കുട്ടികൾക്കു മുലപ്പാലും മരുന്നും നിഷേധിച്ച് ആശുപത്രി അധികൃതർ വിലപേശിയത്.  ഐസിയുവില്‍ കിടക്കുന്ന കുട്ടികള്‍ക്കു മരുന്നുകള്‍ നിര്‍ത്തി വച്ചും മുലപ്പാല്‍ നിഷേധിച്ചും അവര്‍ ഫാത്തിമയെയും ബന്ധുക്കളെയും സമ്മർദ്ദത്തിലാക്കി.

പണം ഒടുക്കാന്‍ വൈകിയ ദിവസങ്ങളിൽ തീവ്രപരിചരണവിഭാഗത്തിലുള്ള മക്കളുടെ അടുക്കല്‍ പോകാന്‍ ഫാത്തിമയെ വിലക്കിയിരുന്നു.  ഒരേ മുറിയില്‍ അമ്മയ്ക്കൊപ്പം കഴിഞ്ഞ ഇരട്ടകള്‍ക്ക് രണ്ടു മുറിവാടക ഈടാക്കിയും മിംസ് കഴുത്തറുപ്പൻ ചികിത്സയ്ക്കു മാതൃകയായി എന്നാണ് ഫാത്തിമയുടെ ആരോപണം. ഒടുവില്‍ ബില്ലിങ്‌ മാനേജറുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടാണ് ഒരു മുറിയുടെ വാടക മാത്രമാക്കി തുക കുറവ് ചെയ്തതെന്ന് അവർ പറയുന്നു.

ഡിസ്ചാര്‍ജ് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് ഫാത്തിമയ്ക്ക് വിശദമായ ബില്‍ ലഭിക്കുന്നത്. ആകെ 22 ലക്ഷം രൂപയുടെ ബില്‍! ഇതില്‍ പലരോടും ശുപാര്‍ശ ചെയ്യിപ്പിച്ചപ്പോള്‍ രണ്ടു ലക്ഷം രൂപയുടെ കുറവ് ആശുപത്രിയില്‍ നിന്നും ലഭിച്ചു. ബാക്കി 20 ലക്ഷവും പൂര്‍ണ്ണമായും ഒടുക്കിയാണ് ഫാത്തിമ മക്കളുമായി ആശുപത്രി വിട്ടത്.

[caption id="attachment_77655" align="aligncenter" width="640"] ഡിസ്ചാർജ് സമയത്തു നൽകിയ വിശദമായ ബില്ലിന്റെ ആദ്യ പുറം[/caption]

മേല്‍വിവരിച്ച ദുരനുഭവങ്ങള്‍ എല്ലാം വിശദമായി ചൂണ്ടിക്കാട്ടി ഫാത്തിമ കേരള സംസ്ഥാന ബാലവകാശ കമ്മീഷന് പരാതി നല്‍കി. 2016 ഡിസംബറിലാണ് പരാതി നൽകിയത്.

പരാതിയെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ ‍കോളേജ് പൊലീസ് ഫാത്തിമയുടെ മൊഴി രേഖപ്പെടുത്തി. പക്ഷെ അവര്‍ എഴുതിയ റിപ്പോര്‍ട്ടില്‍ ഫാത്തിമ പറഞ്ഞ പല കാര്യങ്ങളും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, പലരെയും സംരക്ഷിക്കുവാന്‍ ആവശ്യമായ ശ്രമങ്ങളെല്ലാം നടത്തുകയും ചെയ്തിരുന്നു.  ഈ റിപ്പോര്‍ട്ട് സംബന്ധിച്ച പരാതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ശ്രദ്ധയിലുംപെടുത്തിയെങ്കിലും പുരോഗതിയൊന്നുമില്ലെന്ന് ഫാത്തിമ നാരദാ ന്യൂസിനോടു പറഞ്ഞു.

[caption id="attachment_77656" align="aligncenter" width="640"] വിവിധ ബില്ലുകളിലായി പണമടച്ചതിന്റെ രസീത് ഡിസ്ചാർജ് സമയത്ത് 13 പേജുകളിലായി നൽകി. അതിൽ ആദ്യ പേജ്.[/caption]

സമാനമായ പ്രസവത്തിനും തുടര്‍ചികിത്സയ്ക്കും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ഇതിന്റെ പത്തിലൊന്നു തുക മാത്രമാണ് ചെലവായത് എന്ന് ഫാത്തിമയുടെ ഭർത്താവ് സഹീർ പറയുന്നു. ഇതു സംബന്ധിച്ച തെളിവുകള്‍ നല്‍കാനും താന്‍ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ പരാതിയിന്മേല്‍ കേസെടുക്കാതിരിക്കാൻ ബാലാവകാശ സമിതി ചെയർമാനു മേൽ കനത്ത സമ്മർദ്ദമുണ്ടെന്നാണു പരാതിക്കാരിയുടെ ആരോപണം. ഉന്നത സമ്മർദ്ദമുളളതു കൊണ്ടാണ് രണ്ടു മാസം പിന്നിടുമ്പോഴും ഇത്തരമൊരു പരാതിയില്‍ കേസ് പോലും ചാര്‍ജ്ജ് ചെയ്യാതിരിക്കുന്നത്. ഇതു സംബന്ധിച്ച് ആകെ ലഭിച്ച ഒരന്വേഷണം ആരോഗ്യവകുപ്പില്‍ നിന്നുളള ഒരു ഫോണ്‍ കോളാണ്. അതിൽ ആ അന്വേഷണവും നിലച്ചു.

പരാതിയുടെ പകർപ്പ്ആശുപത്രിയുടെ പ്രതികരണം

അമിത ബില്‍ സംബന്ധിച്ച പരാതിയെ കുറിച്ച് പ്രതികരണം ആരാഞ്ഞ് ഞങ്ങള്‍ മൂന്നുപ്രാവശ്യം മിംസ് ആശുപത്രിയില്‍ വിളിച്ചെങ്കിലും ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചശേഷം കംപ്ലയിന്റ് സെക്ഷനില്‍ നിന്നും നിങ്ങളെ വിളിക്കുമെന്നാണ് പിആര്‍ഓ മറുപടി നല്‍കിയത്. എന്നാല്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുംവരെയും മിംസില്‍ നിന്നും പ്രതികരണം ലഭ്യമായില്ല.