ഇന്ത്യയുടെ ഏറ്റവും വലിയ പ്രവാസിയായിരുന്ന മഹാത്മാഗാന്ധിയെ ആഘോഷിക്കുന്നതാണ്'പ്രവാസി ഭാരതീയ ദിന'മെന്നു മോദി

വിദേശത്തു ജോലി തേടുന്ന യുവജനങ്ങള്‍ക്കായി 'പ്രവാസി കൌശല്‍ വികാസ്' എന്ന പദ്ധതി ആവിഷ്ക്കരിക്കും.

ഇന്ത്യയുടെ ഏറ്റവും വലിയ പ്രവാസിയായിരുന്ന മഹാത്മാഗാന്ധിയെ ആഘോഷിക്കുന്നതാണ്

ബംഗലൂരൂ: ഇന്ത്യയുടെ ഏറ്റവും വലിയ പ്രവാസികളില്‍ ഒരാളായിരുന്ന മഹാത്മാഗാന്ധിയുടെ തിരിച്ചുവരവിനെ ആഘോഷിക്കുന്നതാണ് 'പ്രവാസി ഭാരതീയ ദിനം' എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

പ്രവാസികളെ വിലയിരുത്തുന്നത് അവരുടെ എണ്ണത്തിലല്ല, അവര്‍ നല്‍കിയ സംഭാവനകളിലാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

[caption id="attachment_72184" align="aligncenter" width="546"] മഹാത്മാഗാന്ധിയുടെ മടങ്ങിവരവിന്‍റെ  നൂറു വര്‍ഷം തികഞ്ഞ  2015ല്‍ പുറത്തിറക്കിയത്[/caption]


14മത് പ്രവാസി ഭാരതീയ ദിനാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു മോദിയുടെ ഈ സന്ദേശം. ഭാരതീയരായ പ്രവാസികള്‍ എപ്പോഴും രാജ്യത്തിന്‍റെ സംസ്ക്കാരത്തെയും മൂല്യത്തെയും ഉയര്‍ത്തിക്കാട്ടുന്നു.

ഏകദേശം 30 മില്യണ്‍ ഭാരതീയര്‍ പ്രവാസജീവിതം നയിക്കുന്നുണ്ട്‌. ഇവര്‍ മറ്റു രാജ്യങ്ങളിലെ ആളുകള്‍ക്ക് മുന്നില്‍ തങ്ങളുടെ മൂല്യങ്ങളെ പ്രകാശിപ്പിച്ചു ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്തുന്നവരാണ്.
രാജ്യത്തിന്‍റെ വളര്‍ച്ചയിലും പ്രവാസികള്‍ നല്‍കുന്ന പങ്ക് ചെറുതല്ല.
ഏകദേശം 69 മില്യണ്‍ ഡോളറിനടുത്ത തുക രാജ്യത്തിന്‍റെ സമ്പദ്ഘടനയിലേക്ക് ഇവര്‍ നല്‍കുന്നുണ്ട്.

ഇങ്ങനെ അവര്‍ രാജ്യത്തിന്‍റെ ഒഴിച്ചുകൂടുവാന്‍ കഴിയാത്ത ഒരു ശക്തിയായി മാറിയിരിക്കുന്നു.

വിദേശത്തു ജീവിക്കുന്ന ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ക്കും പരാതികള്‍ക്കും എംബസികള്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കണമെന്ന് താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും മോദി പറഞ്ഞു.

വിദേശത്തു ജോലി തേടുന്ന യുവജനങ്ങള്‍ക്കായി 'പ്രവാസി കൌശല്‍ വികാസ്' എന്ന പദ്ധതി ആവിഷ്ക്കരിക്കും.
PIO കാര്‍ഡുടമകള്‍ എല്ലാവരും OCI കാര്‍ഡ് എടുക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. വിദേശത്തു ജോലി ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ പിന്തുണയും നല്‍കണം എന്നാണ് തന്‍റെ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.

[PIO card (Person of Indian Origin) card ; OCI cards (Overseas Citizen of India)]

14മത് പ്രവാസി ഭാരതീയ ദിനാഘോഷങ്ങള്‍ മൂന്നു ദിവസങ്ങളായി ബംഗലൂരൂവില്‍ നടന്നു വരികയാണ്. തിങ്കളാഴ്ച ഇന്ത്യന്‍ പ്രസിഡന്റ്‌ പ്രണബ് മുഖര്‍ജീ യോഗത്തെ അഭിസംബോധന ചെയ്യുന്നതോടെ ഈ വാര്‍ഷികദിനാഘോഷങ്ങള്‍ സമാപിക്കും.