നാലു മാവോയിസ്റ്റുകളുടെ വധശിക്ഷ ഇളവു ചെയ്തു രാഷ്ട്രപതി; ദയാഹര്‍ജി അംഗീകരിച്ചതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം തള്ളിക്കൊണ്ടുള്ള അസാധാരണ നടപടിയിലൂടെ

1992ല്‍ രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ബീഹാറിലെ ബാരമുള്ളയില്‍ നടന്ന കൂട്ടക്കൊല. ഗയയിലെ ഭാര ഗ്രാമത്തിലെ 34 സവര്‍ണ ജാതിക്കാരാണു അന്നു കൊല്ലപ്പെട്ടത്. കൂട്ടക്കൊലയുടെ പേരില്‍ നാലുപേര്‍ക്കു വധശിക്ഷ ലഭിച്ചു. വധശിക്ഷലഭിച്ച നാലില്‍ മൂന്നുപേരും ദളിത് സമുദായാഗംങ്ങളാണ്.

നാലു മാവോയിസ്റ്റുകളുടെ വധശിക്ഷ ഇളവു ചെയ്തു രാഷ്ട്രപതി; ദയാഹര്‍ജി അംഗീകരിച്ചതു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം തള്ളിക്കൊണ്ടുള്ള അസാധാരണ നടപടിയിലൂടെ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം തള്ളി ബാര ജാതി കൂട്ടക്കൊല കേസിലെ കുറ്റവാളികളായ നാലു മാവോയിസ്റ്റുകളുടെ വധശിക്ഷ ഇളവു ചെയ്ത് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കരുണ കാട്ടരുതെന്നുള്ള അഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം തള്ളിയാണ് അസാധാരണ നടപടിയിലൂടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു രാഷ്ട്രപതി ദയാഹര്‍ജി അംഗീകരിച്ചത്.

1992ല്‍ രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു ബീഹാറിലെ ബാരമുള്ളയില്‍ നടന്ന കൂട്ടക്കൊല. ഗയയിലെ ഭാര ഗ്രാമത്തിലെ 34 സവര്‍ണ ജാതിക്കാരാണു അന്നു കൊല്ലപ്പെട്ടത്. കൂട്ടക്കൊലയുടെ പേരില്‍ നാലുപേര്‍ക്കു വധശിക്ഷ ലഭിച്ചു. വധശിക്ഷലഭിച്ച നാലില്‍ മൂന്നുപേരും ദളിത് സമുദായാഗംഗങ്ങളാണ്.


1990-91 കാലയളവില്‍ പട്ടിക വര്‍ഗക്കാരും കര്‍ഷകരുമടക്കം 59 പേരാണ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. സവര്‍ണ്ണ ജന്മിമാരുടെ കീഴിലുള്ള രണ്‍വീര്‍ സേനയായിരുന്നു ഈആക്രമണങ്ങള്‍ക്കു പിന്നില്‍. ഹാര സംഭവത്തിനു മുന്നോടിയായി ദളിതര്‍ക്കെതിരെ ഏഴ് ആരകമണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ നിരവധി ദളിതര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പ്രകാരമായിട്ടായിരുന്നു മാവോയിസ്റ്റുകളുടെ നടപടി.

ഗയാ ജില്ലാ കോടതിയാണു 2001ല്‍ മാവോയിസ്റ്റുകള്‍ക്ക് വധശിക്ഷ നല്‍കിയത്. 2002 ഏപ്രിലില്‍ സുപ്രീംകോടതി വധശിക്ഷ ശരിവയ്ക്കുയായിരുന്നു. തുടര്‍ന്നു 2009ല്‍ ഗയയിലെ ടാഡ കോടതി ഇതേ കേസില്‍ മൂന്ന് പേരെ കൂടി വധശിക്ഷയ്ക്ക് വിധിച്ചിരുന്നുവെങ്കിലും മൂന്നു പേരില്‍ ഒരാളെ തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കുകയും മറ്റു രണ്ടു പേരുടെ വധശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കുകയും ചെയ്തിരുന്നു.

ദയാ ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന ഗവര്‍ണര്‍ വൈകിയതും രാഷ്ട്രപതിയുടെ അസാധാരണ നടപടിക്ക് കാരണമായെന്നാണ് സൂചനകള്‍. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിച്ചു 2016 ഫെബ്രുവരിയില്‍ ബിഹര്‍ ഗവര്‍ണര്‍ രാംനാഥ് ഗോവിന്ദ് ഇവരുടെ ദയാഹര്‍ജി തള്ളിയിരുന്നു. ബിഹാറില്‍ ജാതിയുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍ വീണ്ടും ആരംഭിച്ചുവെന്നുള്ള കാര്യം ചൂണ്ടിക്കാട്ടിയാണു ദയാഹര്‍ജി പരിഗണിക്കരുതെന്ന ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയോടു നിര്‍ദ്ദേശിച്ചിരുന്നത്.

1997ല്‍ ബാര കൂട്ടക്കൊലയുടെ പ്രതികാരമായി സവര്‍ണര്‍ ലക്ഷമണ്‍പൂര്‍-ബാത്തെ മേഖയില്‍ 58 ദളിതരെ കൊലപ്പെടുത്തിയിരുന്നു.

Read More >>