മന്ത്രിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് 162 കോടി രൂപയുടെ കള്ളപ്പണം പിടികൂടി

കര്‍ണാടകയിലെ ഒരു മന്ത്രിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അനധികൃതമായി സൂക്ഷിച്ച 41 ലക്ഷം രൂപയും 12 കിലോ സ്വര്‍ണവുമാണ് ആദായ നികുതി വകുപ്പ് പിടികൂടിയത്

മന്ത്രിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് 162 കോടി രൂപയുടെ കള്ളപ്പണം പിടികൂടി

കര്‍ണാടക മന്ത്രിസഭയിലെ ഒരംഗം ഉൾപ്പെടയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൈയില്‍ നിന്ന് 162 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് വരുമാന സ്രോതസ് കാണിക്കാനാകാത്ത 41 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകളും 12 കിലോ സ്വര്‍ണവും പിടികൂടിയത്.

മന്ത്രി രമേഷ് ജാര്‍ക്കിയോലി, വനിതാ കോണ്‍ഗ്രസ് നേതാവ് ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ തുടങ്ങിയവരുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണു പണവും സ്വര്‍ണവും പിടിച്ചെടുത്തത്. കോണ്‍ഗ്രസ് നേതാക്കള്‍ നികുതി വെട്ടിക്കുന്നതായുളള പരാതികളെത്തുടര്‍ന്നാണ് ബംഗളുരുവിലും ബെല്‍ഗാമിലുമുള്ള ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. ഇരു നേതാക്കളും സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

Read More >>