മുന്നണിയിലെ എതിര്‍പ്പുകള്‍ ഫലംകണ്ടു; 12 എസ്പിമാരടക്കം പൊലീസില്‍ വന്‍ അഴിച്ചുപണി

പുതിയ ഉത്തരവില്‍ യുവ ഐപിഎസ് ഉദ്യോഗസ്ഥരും അടുത്തിടെ സ്ഥാനക്കയറ്റത്തിലൂടെ ഐപിഎസ് ലഭിച്ച എസ്പിമാരും ഉള്‍പ്പെടുന്നു. തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം റൂറല്‍, തൃശൂര്‍ റൂറല്‍, പാലക്കാട്, കോഴിക്കോട് റൂറല്‍, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എസ്പിമാരെയും കോഴിക്കോട്, തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍മാരെയും മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

മുന്നണിയിലെ എതിര്‍പ്പുകള്‍ ഫലംകണ്ടു; 12 എസ്പിമാരടക്കം പൊലീസില്‍ വന്‍ അഴിച്ചുപണി

തിരുവനന്തപുരം: പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ മുന്നണിയില്‍നിന്നു കടുത്ത എതിര്‍പ്പുയര്‍ന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍, പാലക്കാട് എസ്പിമാര്‍ അടക്കം സേനയില്‍ വന്‍ അഴിച്ചുപണി. 12 പൊലീസ് സൂപ്രണ്ടുമാരടക്കം ക്രമസമാധാന ചുമതലയുള്ള 16 ഉദ്യോഗസ്ഥര്‍ക്കാണു മാറ്റം. ഇതില്‍ രണ്ടുവീതം ഡിസിപിമാരും സിറ്റി പൊലീസ് കമ്മീഷണര്‍മാരും ഉള്‍പ്പെടുന്നു. സിപിഐഎം നേതൃത്വത്തിന്റെ കൂടി നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് എസ്പിമാരെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.


പുതിയ ഉത്തരവില്‍ യുവ ഐപിഎസ് ഉദ്യോഗസ്ഥരും അടുത്തിടെ സ്ഥാനക്കയറ്റത്തിലൂടെ ഐപിഎസ് ലഭിച്ച എസ്പിമാരും ഉള്‍പ്പെടുന്നു. തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം റൂറല്‍, തൃശൂര്‍ റൂറല്‍, പാലക്കാട്, കോഴിക്കോട് റൂറല്‍, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എസ്പിമാരെയും കോഴിക്കോട്, തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍മാരെയും മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ടി നാരായണനാണ് പുതിയ തൃശൂര്‍ കമ്മീഷണര്‍. കോഴിക്കോട് കമ്മീഷണറായി പി ജയനാഥിനെയാണ് നിയമിച്ചത്.

ഇവരാണ് പുതിയ എസ്പിമാര്‍-
തിരുവനന്തപുരം റൂറല്‍: അശോക് കുമാര്‍, കൊല്ലം റൂറല്‍: എസ് സുരേന്ദ്രന്‍, പത്തനംതിട്ട: ബി അശോകന്‍, ഇടുക്കി: കെബി വേണുഗോപാല്‍, ആലപ്പുഴ: മുഹമ്മദ് റഫീഖ്, എറണാകുളം റൂറല്‍: എവി ജോര്‍ജ്, തൃശൂര്‍: എന്‍ വിജയകുമാര്‍, പാലക്കാട്: പ്രതീഷ് കുമാര്‍, കോഴിക്കോട് റൂറല്‍: എംകെ പുഷ്‌ക്കരന്‍, വയനാട്: ടി ശിവവിക്രം, കണ്ണൂര്‍: കെപി ഫിലിപ്പ്, കാസര്‍ഗോഡ്: കെബി സൈമണ്‍.

ഇതോടൊപ്പം, തിരുവനന്തപുരം ഡിസിപിയായി അരുള്‍ ബി ചന്ദ്രനും കൊച്ചി ഡിസിപിയായി യതീഷ് ചന്ദ്രയുമാണു നിയമിതരായത്.

Read More >>