ആയിരം രൂപ നോട്ട് മടങ്ങിയെത്തുന്നു; ഫെബ്രുവരിയോടെ ബാങ്കുകളിലെത്തും

റിസർവ് ബാങ്കിനു കീഴിലുള്ള ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസുരു കേന്ദ്രത്തിൽ നിന്നും ബംഗാളിലെ സാൽബോണിയിലെ പ്രസുകളിൽനിന്നും ആയിരത്തിന്റെ നോട്ടുകൾ ബാങ്കുകളിലെത്തിക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം.

ആയിരം രൂപ നോട്ട് മടങ്ങിയെത്തുന്നു; ഫെബ്രുവരിയോടെ ബാങ്കുകളിലെത്തും

ആയിരം രൂപ നോട്ട് മടങ്ങിയെത്തുമെന്നു റിപ്പോർട്ട്. ഏതാനും ആഴ്ചകൾക്കുള്ളിൽ നോട്ടുകൾ ബാങ്കുകളിലെത്തിയേക്കും. കൂടാതെ ഇപ്പോൾ നിലവിലുള്ള കറൻസി നിയന്ത്രണം ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ പിൻവലിക്കപ്പെട്ടേക്കാമെന്നും മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

റിസർവ് ബാങ്കിനു കീഴിലുള്ള ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസുരു കേന്ദ്രത്തിൽ നിന്നും ബംഗാളിലെ സാൽബോണിയിലെ പ്രസുകളിൽനിന്നും ആയിരത്തിന്റെ നോട്ടുകൾ ബാങ്കുകളിലെത്തിക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. ആയിരം രൂപ നോട്ട് വിപണിയിലെത്തുന്നതോടെ നിലവിലുള്ള പ്രതിസന്ധികൾക്ക് പരിഹാരമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.


എടിഎമ്മുകളിൽ പണം നിറയ്ക്കുന്നത് സാധാരണ ഗതിയിലെത്തിയതിനെത്തുടർന്ന് താമസിക്കാതെ എടിഎമ്മുകളിൽനിന്നും പിൻവലിക്കാവുന്ന പരമാവധി തുക 24,000 ആയി വർദ്ധിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നോട്ടു നിരോധനത്തിനു മുമ്പ് എടിഎമ്മുകളിൽ പ്രതിദിനം നിറച്ചിരുന്നത് 13,000 കോടി രൂപയായിരുന്നു. ഇപ്പോൾ 12,000 കോടി രൂപ നിറയ്ക്കാൻ കഴിയുന്നുണ്ട്. അതിനാൽതന്നെ പരമാവധി പിൻവലിക്കാവുന്ന തുക 24,000 ആയി ഉയർത്തണമെന്നാണ് ബാങ്കുകളുടെ ആവശ്യം.

Story by