എഴുത്തുകാരനും ദളിത് ചിന്തകനുമായ ഡോ.പ്രദീപന്‍ പാമ്പിരിക്കുന്ന് അന്തരിച്ചു

ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി കൊയിലാണ്ടി കേന്ദ്രത്തിലെ മലയാള വിഭാഗം മേധാവിയാണ് ഡോ.പ്രദീപന്‍

എഴുത്തുകാരനും ദളിത് ചിന്തകനുമായ ഡോ.പ്രദീപന്‍ പാമ്പിരിക്കുന്ന് അന്തരിച്ചു

കോഴിക്കോട്: വാഹനപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എഴുത്തുകാരനും ദളിത് ചിന്തകനുമായ ഡോ.പ്രദീപന്‍ പാമ്പിരിക്കുന്ന്(47) അന്തരിച്ചു.

ഈ മാസം ഒന്നിന് വെള്ളിപറമ്പില്‍ കാല്‍നടയാത്രയ്ക്കിടെ എതിരെ വന്ന ബൈക്കിടിച്ച് പ്രദീപന് ഗുരുതരമായി പരിക്കേറ്റിരുന്നു.

ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി കൊയിലാണ്ടി കേന്ദ്രത്തിലെ മലയാള വിഭാഗം മേധാവിയാണ്. വെള്ളിപറമ്പ് കിഴിനിപ്പുറത്ത് ശ്രാവസ്തിയിലാണ് താമസം.


സാഹിത്യനിരൂപകന്‍, പ്രഭാഷകന്‍, നാടകകൃത്ത്, സംഗീത നിരൂപകന്‍ എന്നീ നീലകളില്‍ ഡോ.പ്രദീപന്‍ പ്രശസ്തനാണ്. ദളിത് പഠനത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്.

'ദളിത് പഠനം: സ്വത്വം സംസ്‌കാരം സാഹിത്യം, ദളിത് സൌന്ദര്യശാസ്ത്രം, ഏകജീവിതാനശ്വര ഗാനം: ചലച്ചിത്ര ഗാനസംസ്‌കാര പഠനം എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചത് അദേഹമാണ്. എരി എന്ന നോവല്‍ രചനയ്ക്കിടെയാണ് മരണം അദേഹത്തെ തട്ടിയെടുത്തത്.

ഉടല്‍,വയലും വീടും,തുന്നല്‍ക്കാരന്‍, ബ്രോക്കര്‍ എന്നീ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. മികച്ച പ്രഭാഷകന്‍കൂടിയായ അദേഹത്തിന് സുകുമാര്‍ അഴീക്കോട് എന്‍ഡോവ്മെന്റ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എന്‍ വി സ്മാരക വൈജ്ഞാനിക അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

കേളുപ്പണിക്കരാണ് പിതാവ്. അമ്മ: ചീരു. ഭാര്യ: കൊടുവള്ളി ഗവ. കോളജ് അധ്യാപികയായ ഡോ.സജിതയാണ് ഭാര്യ. മക്കള്‍: ശ്രാവണ്‍ മാനസ്, ധ്യാന്‍ മാനസ്.

Read More >>