'മരിച്ചിട്ട്' എട്ടാം ദിനം; എ.ടി.എമ്മിന് മുമ്പില്‍ റീത്ത് റെഡി

കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിലെ ഒരു എ.ടി.എം കൗണ്ടറിന് മുന്നിലാണ് പൂക്കളാല്‍ അലങ്കരിച്ച റീത്ത് സമര്‍പ്പിച്ചിരിക്കുന്നത്.

നോട്ടുനിരോധനത്തെത്തുടര്‍ന്ന് രൂപപ്പെട്ട പ്രതിസന്ധികളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടത് എ.ടി.എം കൗണ്ടറുകളിലെ നീണ്ട ക്യൂവും കറന്‍സി നോട്ടുകളുടെ അഭാവവുമാണ്. നോട്ടിനായി എ.ടി.എമ്മുകളില്‍ നിന്ന് എ.ടി. എമ്മുകളിലേക്കുള്ള ജനങ്ങളുടെ നെട്ടോട്ടം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ വ്യത്യസ്തമായ സമര മാര്‍ഗങ്ങള്‍ക്ക് പേരുകേട്ട കേരളത്തില്‍ നിന്ന് 'മരിച്ച' എ.ടി.മ്മിന് മുന്നില്‍ ഏതോ രസികന്‍ റീത്ത് സമര്‍പ്പിച്ച സംഭവം ഉണ്ടായിരിക്കുകയാണ്.


കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിലെ ഒരു എസ്.ബി.ടി എ.ടി.എം കൗണ്ടറിന് മുന്നിലാണ് എട്ടാം ചരമദിനത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ച് റീത്ത് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. ശരത് പുതുക്കുടിയെന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവാണ് ഇക്കാര്യം ചിത്രം സഹിതം സംഭവം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Story by