67 വയസുള്ള മുത്തശ്ശി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സറഗേറ്റ് അമ്മയായി

ഒന്ടോയുടെ മകള്‍ 43 വയസുള്ള കോന്‍സ്ടനടീനയ്ക്കു മക്കള്‍ ഇല്ലാത്ത ദുഃഖം അനുഭവിക്കുമ്പോഴാണ് അമ്മ കൃത്രിമ ഗര്‍ഭധാരണത്തിനു താന്‍ തയ്യാറാണ് എന്ന് അറിയിക്കുന്നത്. ആദ്യം ഇത് വിശ്വസിച്ചില്ലെങ്കിലും അമ്മയുടെ തീരുമാനം ഗൌരവമുള്ളതാണ് എന്ന് പിന്നീട് മകള്‍ തിരിച്ചറിയുകയായിരുന്നു.

67 വയസുള്ള മുത്തശ്ശി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സറഗേറ്റ് അമ്മയായി

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സറഗേറ്റ് അമ്മ എന്ന ഗിന്നസ് ലോകറെക്കോര്‍ഡ്‌ ഇനി 67 വയസുള്ള ഈ ഗ്രീക്ക് വനിതയ്ക്കാണ്. മക്കള്‍ ഇല്ലാതിരുന്ന മകള്‍ക്ക് വേണ്ടിയാണ് ആനാസ്താസ്യ ഒന്ടോ എന്ന സ്ത്രീ ഇപ്പോള്‍ ഗര്‍ഭം ധരിക്കുകയും ഒരു പെണ്കുഞ്ഞിന്നു ജന്മം നല്‍കുകയും ചെയ്തിരിക്കുന്നത്.

കുട്ടികളില്ലാത്ത ദമ്പതിമാർക്കോ വ്യക്തിക്കോ കുട്ടികളെ ജനിപ്പിക്കാൻ വേണ്ടി മറ്റൊരു സ്ത്രീ തന്‍റെ ഗര്‍ഭപാത്രം ഗർഭധാരണത്തിനും പ്രസവത്തിനുമായി നൽകുന്ന സമ്പ്രദായമാണ് സറഗസി. ഇത്തരത്തിൽ ഗർഭപാത്രം നൽകുന്ന സ്ത്രീയെയാണ് സറഗേറ്റ് അമ്മ എന്ന് വിളിക്കുന്നത്.

ഏഴര മാസത്തെ ഗര്‍ഭാവസ്ഥയ്ക്കു ശേഷം ചൊവ്വാഴ്ചയാണ് സിസേറിയനിലൂടെ ഒന്ടോ ഒരു പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.

ഒന്ടോയുടെ മകള്‍ 43 വയസുള്ള കോന്‍സ്ടനടീനയ്ക്കു മക്കള്‍ ഇല്ലാത്ത ദുഃഖം അനുഭവിക്കുമ്പോഴാണ് അമ്മ കൃത്രിമ ഗര്‍ഭധാരണത്തിനു താന്‍ തയ്യാറാണ് എന്ന് അറിയിക്കുന്നത്. ആദ്യം ഇത് വിശ്വസിച്ചില്ലെങ്കിലും അമ്മയുടെ തീരുമാനം ഗൌരവമുള്ളതാണ് എന്ന് പിന്നീട് മകള്‍ തിരിച്ചറിയുകയായിരുന്നു.

ഈ തീരുമാനം എടുക്കാന്‍ തനിക്ക് അധികമൊന്നും ആലോചിക്കേണ്ടതായി വന്നില്ല എന്നും ഒന്ടോ പറയുന്നു.
എന്‍റെ മകളുടെ പ്രയാസം ഞാന്‍ കണ്ടു. അങ്ങനെ അവള്‍ ജന്മമെടുത്ത ഗര്‍ഭപാത്രത്തില്‍ തന്നെ അവളുടെ മകളും ജനിച്ചു.

സറഗസിയില്‍ ജന്മം നല്‍കുന്ന ഏറ്റവും പ്രായം കൂടിയ അമ്മ എന്ന ഗിന്നസ് റെക്കോര്‍ഡ്‌ ഇനി ഒന്ടോയുടേതാണ്. ഇത്തരത്തില്‍ ജന്മം നല്‍കുന്ന മുത്തശി എന്ന റെക്കോര്‍ഡും ഇവര്‍ക്കാണ് എന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഒന്ടോ ഒരു സൂപ്പര്‍ ഹീറോയിന്‍ എന്നാണ് ഇവരുടെ വിശേഷണം.

2006ല്‍ തന്‍റെ 66മത് വയസ്സില്‍ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയ സ്പെയ്ന്‍ സ്വദേശിയായ കാര്‍മന്‍ ലാറയുടെ പേരിലായിരുന്നു ഇതുവരെ ഏറ്റവും പ്രായം കൂടിയ സറഗേറ്റ് അമ്മ എന്ന ഗിന്നസ് ലോകറെക്കോര്‍ഡ്‌ ഉണ്ടായിരുന്നത്. ക്യാന്‍സര്‍ ബാധിതയായി 2009ല്‍ ലാറ മരിക്കുകയും ചെയ്തു.