ഇന്ന് ലോക എയിഡ്സ് ദിനം

എയിഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, എന്നിവയെക്കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയിഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യം വച്ചാണ് ലോക എയിഡ്സ് ദിനം ആചരിക്കുന്നത്.

ഇന്ന് ലോക എയിഡ്സ് ദിനം

ഇന്ന് നമ്മള്‍ ലോക എയിഡ്സ് ദിനം ആചരിക്കുകയാണ്. എയിഡ്സ് ബാധിതരായ 78 മില്യണ്‍ ജനതയുടെ സ്വാന്തനമായി നമ്മുക്ക് മാറാം. എച്ച്ഐവി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം എയിഡ്സ് ബാധിച്ചു മരണപ്പെട്ട 35 മില്യണ്‍ ആളുകളെ നമ്മുക്ക് ഈ ദിനം സ്മരിക്കാം.

2030 തോടെ ഈ മഹാവിപത്തിനെ നമ്മള്‍ പിടിച്ചു നിര്‍ത്തും എന്ന് ലോകം ഇന്ന് പ്രതിജ്ഞയെടുക്കുന്നു. എയിഡ്സിനെ പ്രതിരോധിക്കാന്‍ രാജ്യങ്ങള്‍ ഊര്‍ജ്ജിത പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. 18മില്യണ്‍ ആളുകള്‍ ഇന്ന് എയിഡ്സ് പ്രതിരോധചികിത്സകള്‍ക്ക് വിധേയരാകുന്നുണ്ട്. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് ഈ രോഗം പടരാതെയിരിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഇന്ന് പരീക്ഷിച്ചു വരുന്നു.


ഈ പകര്‍ച്ചവ്യാധിയെ തടയിടാന്‍ കഴിയുന്നതില്‍ ലോകം വിജയിക്കുന്നുണ്ട്. പക്ഷെ, എച്ഐവി ബാധിതരുടെ എണ്ണത്തില്‍, കുറവ് കാണുന്നില്ല എന്നുള്ളത് വസ്തുതാപരമാണ്. യുവതികളിലും പ്രായപൂര്‍ത്തിയായവരിലും എച് ഐ വി ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്.

നമ്മുക്കറിയാം, ആഫ്രിക്കയിലെ പെണ്‍കുട്ടികള്‍ യൌവനത്തിലേക്ക് കടക്കുന്ന ആ നാളുകള്‍ വളരെ അപകടകരമാണെന്ന്. അവര്‍ വലിയ ഒരു വിപത്തിനെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്- എച്ച്ഐവി ബാധിക്കാനുള്ള സാഹചര്യങ്ങളുടെ വര്‍ധനവാണ് ആ വിപത്ത്. എച്ച്ഐവി പരിശോധനകള്‍ കുറഞ്ഞനിരക്കില്‍ ലഭിക്കുന്നതും എച്ച്ഐവി ചികിത്സകളോടുള്ള വൈമുഖ്യവും മറ്റൊരു പ്രധാന കാരണമാണ്.

എച്ച്ഐവി ബാധിതരില്‍ ക്ഷയം, ക്യാന്‍സര്‍, ഹെപ്പടൈറ്റിസ് സി പോലെയുള്ള മറ്റു രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ 2020 ല്‍ എയിഡ്സ് വിമോചിത ലോകം നമ്മള്‍ നേടും എന്നുള്ളത് തടസപ്പെടുന്നു. ഈ സാഹചര്യങ്ങള്‍ 5ലക്ഷത്തിലധികം എയിഡ്സ് ബാധിത മരണത്തെ നമ്മുടെ നിയന്ത്രണത്തില്‍ നിന്നും മാറ്റിയെടുക്കുന്നു. 2015ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എയിഡ്സ് ബാധിത മരണങ്ങളില്‍ മൂന്നില്‍ ഒന്നും ക്ഷയബാധിതര്‍ ആയിരുന്നു. എച്ച്ഐവി ബാധിതരായ സ്ത്രീകളില്‍ നല്ലൊരു ശതമാത്തിനും സെര്‍വിക്കല്‍ ക്യാന്‍സറിനുള്ള സാധ്യതകള്‍ ഉണ്ട്. മറ്റു രോഗങ്ങളില്‍ നിന്നും എയിഡ്സിനെ മാത്രമായി മാറ്റിയെടുക്കേണ്ടതായ ദൗത്യം അനിവാര്യമാണ്.

ചികിത്സ തേടുന്ന എച്ച്ഐവി ബാധിതര്‍ക്ക് താരതമ്യേന കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുണ്ടാകുന്നുണ്ട്. 50 വയസ്സ് കഴിഞ്ഞവരില്‍ പ്രയാധിക്യത്തിനു അനുബന്ധമായ മറ്റു രോഗാവസ്ഥകള്‍ ഉണ്ടാകുന്നത് ചിലപ്പോഴൊക്കെ ചികിത്സയുടെ ഫലത്തെ ബാധിക്കാം.
എയിഡ്സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് ഇന്നേ ദിവസം എല്ലാവരും ചുവന്ന റിബൺ അണിയുന്നത്

എയിഡ്സ് ഇല്ലാതായിട്ടില്ല. പക്ഷെ ഇക്കാര്യത്തില്‍ വ്യക്തിഗത ശ്രദ്ധയുണ്ടാകുന്നത് ഈ വിപത്തിനെ നിയന്ത്രിക്കാന്‍ സഹായിക്കും. ഈ രോഗം ബാധിക്കാനുള്ള സാഹചര്യങ്ങള്‍ എല്ലാ പ്രായക്കാര്‍ക്കും ഒരു പോലെയാണ്. ജനനം മുതല്‍ മരണം വരെയുള്ള ഇടവേളയില്‍ ജീവിതത്തെ കുറിച്ചു അല്പം കരുതല്‍ ഉണ്ടാകുന്നത് എയിഡ്സിനെ തടഞ്ഞുനിര്‍‍ത്താന്‍ ഒരു വലിയ പങ്കു വഹിക്കും.നാളിതുവരെ നമ്മള്‍ എയിഡ്സ് നിയന്ത്രണത്തില്‍ നേടിയ വിജയം പ്രതീക്ഷ ഉളവാക്കുന്നു. പക്ഷെ ഇത് അലംഭാവത്തിനുള്ള ഒരു കാരണമാകരുത്. നമ്മുക്ക് ഇത് ഇവിടെ അവസാനിപ്പിക്കാന്‍ കഴിയില്ല. നമ്മുക്ക് കൈകോര്‍ത്തു പിടിച്ചു ആ തീരുമാനം എടുക്കണം- ഒരു കുട്ടിയുടെ ജനനവും ഇനി എച്ച്ഐവിയിലേക്കാകരുത്, ഒരു യൗവനവും ചെന്നെത്തുന്നത് ഈ മഹാവിപത്തിലേക്കാകരുത്.

നമ്മുക്ക് എയിഡ്സിനെ പ്രതിരോധിക്കാം..അതിനെ ഇല്ലാതാക്കാം!

Michel Sidibé 

(Executive Director of UNAIDS, Under-Secretary-General of the United Nations യുടെ ലോക എയിഡ്സ് ദിന സന്ദേശം

Story by