അമേരിക്കക്കാര്‍ക്ക് പകരമായി വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കില്ല: ഡൊണാള്‍ഡ് ട്രംപ്

ഈ വിസ നിയമം വഴി നിയമനം നടത്താന്‍ അനുവദിക്കില്ലെന്നും അവസാന അമേരിക്കക്കാരന്റെയും ജീവിതം സുരക്ഷിതമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ട്രംപ് പറഞ്ഞു. ഈ വിസ നിയമം തടയുന്നത് വഴി നിലവില്‍ ഇന്ത്യക്കാരടക്കമുള്ള നിരവധി പേര്‍ക്ക് ജോലി നഷ്ടമാകും.

അമേരിക്കക്കാര്‍ക്ക് പകരമായി വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കില്ല: ഡൊണാള്‍ഡ് ട്രംപ്



വാഷിങ്ടണ്‍: അമേരിക്കക്കാര്‍ക്ക് പകരമായി വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രമുഖ കമ്പനിയായ ഡിസ്നി വേള്‍ഡും മറ്റ് ഔട്സോര്‍സിങ് കമ്പനികളും അമേരിക്കകാരെ ഒഴിവാക്കി പകരം കുറഞ്ഞ ശമ്പളത്തില്‍ വിദേശികളായവരെ ജോലിക്ക് നിര്‍ത്തിയിരുന്നു. ഇതില്‍ കൂടുതലും ഇന്ത്യക്കാരായിരുന്നു. ഇതിനെ വിമര്‍ശിച്ചു കൊണ്ട് ട്രംപ് രംഗത്തെത്തിയത് നേരത്തെ തന്നെ വാര്‍ത്തയായിരുന്നു. നിയമവിരുദ്ധമായി എമിഗ്രേഷനില്ലാതെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നത് തടയുമെന്നും ഇതു വഴി മയക്കുമരുന്നിന്റെ അതി പ്രസരം കുറയ്ക്കാന്‍ ശ്രമിക്കുമെന്നും ട്രംപ് വ്യക്തമാക്കി.


തൊഴിലാളികള്‍ക്ക് എമിഗ്രേഷനില്ലാതെ താല്‍ക്കാലികമായി ജോലി ചെയ്യാന്‍ സാധിക്കുന്ന എച്ച്-1 ബി (H_1B) വിസ വഴി നിയമനം നടത്താന്‍ അനുവദിക്കില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
വിദേശികളെ വിദഗ്ധ തൊഴിലുകളില്‍ എമിഗ്രേഷനില്ലാതെ താലല്‍ക്കാലികമായി നിയമിക്കാനനുവദിക്കുന്ന പ്രത്യേക വിസാ നിയമമാണ് എച്ച-1ബി. ഈ വിസ നിയമം വഴി നിയമനം നടത്താന്‍ അനുവദിക്കില്ലെന്നും അവസാന അമേരിക്കക്കാരന്റെയും ജീവിതം സുരക്ഷിതമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ട്രംപ് പറഞ്ഞു. ഈ വിസ നിയമം തടയുന്നത് വഴി നിലവില്‍ ഇന്ത്യക്കാരടക്കമുള്ള നിരവധി പേര്‍ക്ക് ജോലി നഷ്ടമാകും.

Story by
Read More >>