വനിതാ യാത്രികര്‍ക്കായി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സഹായ കേന്ദ്രം ആരംഭിച്ചു

കുഞ്ഞുങ്ങള്‍ക്കു മുലയൂട്ടാനുള്ള ഫീഡിങ് റൂമുകളും ഇതോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. മാത്രമല്ല, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഹെല്‍പ് ലൈന്‍ നമ്പരും ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വനിതാ യാത്രികര്‍ക്കായി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സഹായ കേന്ദ്രം ആരംഭിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീ യാത്രികര്‍ക്കുള്ള സഹായ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ നിന്നുള്‍പ്പെടെയുള്ള വനിതാ ഉദ്യോഗസ്ഥായിരിക്കും കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍.

വനിതാ യാത്രികരുടെ സുരക്ഷ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നിറവേറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച സഹായ കേന്ദ്രത്തില്‍ നിന്നു വീല്‍ ചെയര്‍, പ്രീപെയ്ഡ് ടാക്‌സി, കൂലി സൗകര്യങ്ങളും ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.


കുഞ്ഞുങ്ങള്‍ക്കു മുലയൂട്ടാനുള്ള ഫീഡിങ് റൂമുകളും ഇതോടനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ട്. മാത്രമല്ല, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഹെല്‍പ് ലൈന്‍ നമ്പരും ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരായ വനിതകള്‍ക്ക് തിരുവനന്തപുരം ഡിവിഷനില്‍ എവിടെ നിന്നും വിവരങ്ങള്‍ക്കും സഹായത്തിനുമായി ഈ നമ്പറില്‍ ബന്ധപ്പെടാം.

Read More >>