സ്‌ഫോടന ശ്രമം പാളി; നൈജീരിയയില്‍ വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു

നൈജീരിയയിലെ മൈദുഗുരി കന്നുകാലി മാര്‍ക്കറ്റില്‍ സ്്ഫോടനം നടത്താനെത്തിയ വനിതാ ചാവേറില്‍ ഒരാളെയാണു രോഷാകുലരായ നാട്ടുകാര്‍ കൊലപ്പെടുത്തിയത്. മറ്റൊരാള്‍ നേരത്തെ സ്വയം പൊട്ടിത്തെറിച്ചിരുന്നു.

സ്‌ഫോടന ശ്രമം പാളി; നൈജീരിയയില്‍ വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു

നൈജീരിയ: ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടാതായതോടെ നൈജീരിയയില്‍ ജനക്കൂട്ടം വനിതാ ചാവേറിനെ തല്ലിക്കൊന്നു. നൈജീരിയയിലെ മൈദുഗുരി കന്നുകാലി മാര്‍ക്കറ്റില്‍ സ്്ഫോടനം നടത്താനെത്തിയ വനിതാ ചാവേറില്‍ ഒരാളെയാണു രോഷാകുലരായ നാട്ടുകാര്‍ കൊലപ്പെടുത്തിയത്. മറ്റൊരാള്‍ നേരത്തെ സ്വയം പൊട്ടിത്തെറിച്ചിരുന്നു.

ഇന്നലെ നോര്‍ത്ത് മൈദുഗുരിയിലെ കസുവ ജില്ലയിലെ കസുവേ ഷാനു മാര്‍ക്കറ്റിലാണു സംഭവം. ജനത്തിരക്കുള്ള സ്ഥലം ലക്ഷ്യംവച്ച് ചാവേറായെത്തിയ രണ്ടു പെണ്‍കുട്ടികളില്‍ ഒരാളെയാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്. അരയില്‍ ബോംബ് ഘടിപ്പിച്ചായിരുന്നു പെണ്‍കുട്ടിയെത്തിയതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാമത്തെ പെണ്‍കുട്ടി രാവിലെ 8.40നു മാര്‍ക്കറ്റിനു പുറത്തുവച്ച് സ്വയം പൊട്ടിത്തെറിച്ചിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.


സംഭവമറിഞ്ഞെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന ബോംബ് നിര്‍വീര്യമാക്കി. ബോക്കോ ഹറാം ഭീകരരുടെ ശക്തികേന്ദ്രമാണ് ഇവിടമെന്നാണു റിപ്പോര്‍ട്ടുകള്‍. ഏഴു വര്‍ഷമായി ഇവരുടെ നിയന്ത്രണത്തിലായിരുന്ന പ്രദേശമാണു മൈദുഗുരി. അടുത്തിടെയാണു ഇവിടം സൈന്യത്തിന്റെ കൈകളിലെത്തിയത്.

Read More >>