പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കേണ്ടെന്നു ഹൈക്കോടതി

ആചാരങ്ങള്‍ മാറ്റാന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അധികാരമില്ല. ക്ഷേത്ര തന്ത്രിയുടെ തീരുമാനമാണ് അന്തിമമെന്നും ഹൈക്കോടതി പറഞ്ഞു.

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കേണ്ടെന്നു ഹൈക്കോടതി

കൊച്ചി: പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കാന്‍ പാടില്ലെന്നു ഹൈക്കോടതി. ആചാരങ്ങള്‍ മാറ്റാന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അധികാരമില്ല. ക്ഷേത്ര തന്ത്രിയുടെ തീരുമാനമാണ് അന്തിമമെന്നും ഹൈക്കോടതി പറഞ്ഞു.

പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കുന്നതിനെതിരെ ലഭിച്ച സ്വകാര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. നിലവിലെ ആചാരങ്ങള്‍ എല്ലാം തുടരാമെന്നും ഹൈക്കോടതി പറഞ്ഞു.

ഹൈക്കോടതി ഉത്തരവ് അംഗീകരിക്കുന്നു എന്നു എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രതികരിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നു പരാതിക്കാരി പറഞ്ഞു.

ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചു പ്രവേശിക്കാമെന്നു എക്‌സിക്യൂട്ടീവ് ഓഫീസര്‍ കഴിഞ്ഞ ആഴ്ച ഉത്തരവിറക്കിയിരുന്നു. ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തിയവരെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഈ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.

Read More >>