നിരോധിച്ചത് 14.6 ലക്ഷം കോടി; തിരികെയെത്തിയത് 9.85 കോടി മാത്രം

പത്ത് ശതമാനത്തോളം തുക തിരികെയെത്താതിരിക്കുമ്പോൾ അത് റിസർവ് ബാങ്കിന് ബാധ്യത കുറയ്ക്കുന്നതിനു കാരണമാകുമെന്നാണു സർക്കാരിന്റെ കണക്കുകൂട്ടൽ.

നിരോധിച്ചത് 14.6 ലക്ഷം കോടി; തിരികെയെത്തിയത് 9.85 കോടി മാത്രം

ന്യൂഡല്‍ഹി: നോട്ട് പിൻവലിക്കലിനെത്തുടർന്നു അസാധുവാക്കപ്പെട്ട മൂന്ന് ലക്ഷം കോടി രൂപയുടെ നോട്ടുകൾ തിരികെയെത്തില്ലെന്ന് സൂചന. 14.6 ലക്ഷം കോടി രൂപയുടെ 500,1000 നോട്ടുകളാണ് സർക്കാർ അസാധുവാക്കിയത്. അസാധുവാക്കിയതിന്റെ 10 ശതമാനത്തോളം തിരികെയെത്തില്ലെന്നാണ് വിവരം. ഇത് രാജ്യത്തിന് ഗുണകരമാകുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.

മൂന്നുലക്ഷം കോടി രൂപയുടെ കറൻസി തിരികെയെത്തില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ശനിയാഴ്ച രാത്രിവരെ 9.85 ലക്ഷം കോടി രൂപയുടെ അസാധുനോട്ടുകൾ ബാങ്കുകളിലൂടെയും മറ്റുമായി സർക്കാരിലേക്ക് തിരികെയെത്തിയെന്നാണ് വിവരം.

പത്ത് ശതമാനത്തോളം തുക തിരികെയെത്താതിരിക്കുമ്പോൾ അത് റിസർവ് ബാങ്കിന് ബാധ്യത കുറയ്ക്കുന്നതിനു കാരണമാകുമെന്നാണു സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

സർക്കാരിന്റെ നോട്ട് പിൻവലിക്കൽ നടപടിയെത്തുടർന്ന് ശമ്പള പെൻഷൻ വിതരണം ഉൾപ്പെടെ മുടങ്ങിയ നിലയിലാണ്.

Read More >>