അതിര്‍ത്തിയില്‍ പ്രകോപനമുണ്ടായില്‍ ശക്തമായി തിരിച്ചടിക്കാന്‍ പാക് സൈനിക മേധാവിയുടെ നിര്‍ദ്ദേശം

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം അക്രമം അഴിച്ചു വിടുകയാണെന്നും ഇതില്‍ നിന്നും ലോക ശ്രദ്ധ തിരിച്ചു വിടാനാണ് അതിര്‍ത്തിയില്‍ തുടര്‍ച്ചയായി കരാര്‍ ലംഘനം നടത്തുന്നതെന്നും ജാവേദ് ബജ്‌വ പറഞ്ഞു.

അതിര്‍ത്തിയില്‍ പ്രകോപനമുണ്ടായില്‍ ശക്തമായി തിരിച്ചടിക്കാന്‍ പാക് സൈനിക മേധാവിയുടെ നിര്‍ദ്ദേശം

അതിര്‍ത്തിയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയാല്‍ ശക്തമായി തിരിച്ചടിക്കാന്‍ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വയുടെ നിര്‍ദ്ദേശം. അധികാരമേറ്റ ശേഷം സൈനികരെ അഭിസംബോധന ചെയ്യുകയായിരുന്നു ബജ്‌വ.

ഇന്ത്യയുടെ ഭാഗത്തു നിന്നും പ്രകോപമുണ്ടായാല്‍ ശക്തമായും കൃത്യമായും മറുപടി നല്‍കാനും നിര്‍ദ്ദേശം നല്‍കി. കശ്മീര്‍ വിഷയത്തെ കുറിച്ചു ബജ് വ സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.

കശ്മീരില്‍ ഇന്ത്യന്‍ സൈന്യം അക്രമം അഴിച്ചു വിടുകയാണെന്നും ഇതില്‍ നിന്നും ലോക ശ്രദ്ധ തിരിച്ചു വിടാനാണ് അതിര്‍ത്തിയില്‍ തുടര്‍ച്ചയായി കരാര്‍ ലംഘനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പാക് പത്രമായ ഡോണ്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Read More >>