തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കും; ഇഷ്ടമുള്ളവര്‍ എഴുന്നേറ്റാല്‍ മതിയെന്ന് എകെ ബാലന്‍

ദേശീയഗാന സമയത്ത് ഇഷ്ടമുള്ളവര്‍ മാത്രം എഴുന്നേറ്റു നിന്നാല്‍ മതിയെന്നും എകെ ബാലന്‍ പറഞ്ഞു

തിയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കും; ഇഷ്ടമുള്ളവര്‍ എഴുന്നേറ്റാല്‍ മതിയെന്ന് എകെ ബാലന്‍

തിരുവനന്തപുരം: തീയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മന്ത്രി എകെ ബാലന്‍. കോടതി വിധി നടപ്പാക്കാന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടും. ദേശീയഗാന സമയത്ത് ഇഷ്ടമുള്ളവര്‍ മാത്രം എഴുന്നേറ്റു നിന്നാല്‍ മതിയെന്നും എകെ ബാലന്‍ പറഞ്ഞു. മനോരമാ ന്യൂസിന്റെ പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

തീയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ഇടക്കാല ബഞ്ചിന്റെ വിധി വന്നത്. നിര്‍ദ്ദേശം നടപ്പാക്കാന്‍ പത്തു ദിവസത്തെ സമയം അനുവദിച്ചിരുന്നു.

Read More >>