ശബരിമല പ്രവേശനം; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തൃപ്തി ദേശായ്

ഒരാഴ്ചക്കുള്ളില്‍ തന്നെ അതിനുള്ള ദിവസം തീരുമാനിക്കും. എന്തായാലും ജനുവരി മധ്യത്തോടെ തന്നെ ശബരിമലയില്‍ പ്രവേശിക്കാന്‍ തന്നെയാണ് ശ്രമമെന്നും അവര്‍ വ്യക്തമാക്കി.

ശബരിമല പ്രവേശനം; തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് തൃപ്തി ദേശായ്

ന്യൂഡല്‍ഹി: ശബരിമലയില്‍ സന്ദര്‍ശനം നടത്താനുള്ള തീരുമാനത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ് ഭൂമാത ബ്രിഗേഡ് പ്രവര്‍ത്തക തൃപ്തി ദേശായ്. ഒരാഴ്ചക്കുള്ളില്‍ തന്നെ അതിനുള്ള ദിവസം തീരുമാനിക്കും. എന്തായാലും ജനുവരി മധ്യത്തോടെ തന്നെ ശബരിമലയില്‍ പ്രവേശിക്കാന്‍ തന്നെയാണ് ശ്രമമെന്നും അവര്‍ വ്യക്തമാക്കി.

കേരളത്തിലെ ജനങ്ങള്‍ ഈ തീരുമാനത്തിനു പൂര്‍ണ പിന്തുണയേകുമെന്നാണ് തന്റെ വിശ്വാസമെന്നു പറഞ്ഞ തൃപ്തി ദേശായ് ഇതിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ വേണമെന്നും ആവശ്യപ്പെട്ടു.

മുമ്പ്, മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് ബോംബൈ ഹൈക്കോടതി നീക്കിയതിനു പിന്നാലെ തൃപ്തി ദേശായി ഇവിടെ പ്രവേശിച്ചിരുന്നു.

Read More >>