ചുംബിക്കാന്‍ സമരം നടത്തുന്ന നമ്മള്‍ അമേരിക്കയിലേയ്ക്ക് നോക്കൂ, അവരുടെ പുതിയ പ്രഥമ വനിത നഗ്‌നമോഡലാണ്!

ഡൊണാള്‍ഡ് ട്രംപിന്റെ മൂന്നാമത്തെ ഭാര്യ മെലാനിയയാണ് ഇനി അമേരിക്കയുടെ പ്രഥമ വനിത. നഗ്‌നമോഡലായ മെലാനിയ അമേരിക്കയുടെ പ്രഥമ വനിതയാകുമ്പോള്‍ ആ സുന്ദരിയെ അറിയുക. ഒപ്പം മിഷേലിനേയും.

ചുംബിക്കാന്‍ സമരം നടത്തുന്ന നമ്മള്‍ അമേരിക്കയിലേയ്ക്ക് നോക്കൂ, അവരുടെ പുതിയ പ്രഥമ വനിത നഗ്‌നമോഡലാണ്!

[caption id="" align="aligncenter" width="661"]melania trump and michelle obama എന്നതിനുള്ള ചിത്രം മെലാനിയയും മിഷേലും[/caption]

ഒബാമയ്‌ക്കൊപ്പം ലോകമാധ്യമങ്ങളില്‍ ഭാര്യ മിഷേലും ഇടം നേടി. അമേരിക്കയുടെ പ്രഥമ വനിതയായി മിഷേലെത്തിയത് ഒട്ടേറെ റെക്കോര്‍ഡുകള്‍ ഭേദിച്ചാണ്. പുതിയ പ്രസിഡന്റ്
ഡൊണാള്‍ഡ് ട്രംപിന്റെ മൂന്നാമത്തെ ഭാര്യ മെലാനിയയാണ് ഇനി അമേരിക്കയുടെ പ്രഥമ വനിത. നഗ്‌നമോഡലായ മെലാനിയ അമേരിക്കയുടെ പ്രഥമ വനിതയാകുമ്പോള്‍ ആ സുന്ദരിയെ അറിയുക. ഒപ്പം മിഷേലിനേയും. അമേരിക്കയെ മോഡലാക്കുന്ന ഇന്ത്യയ്ക്ക് നഗ്‌നമോഡലായ ഒരു പ്രഥമവനിതയെക്കുറിച്ച് ചിന്തിക്കാന്‍ പോലമാകില്ല. മോഡലിങ് ഒരു പ്രൊഫഷനെന്ന് തിരിച്ചറിയുന്ന പരിഷ്‌കൃത ജനത്തിന് മെലാനിയയെ പോലൊരു പ്രഥമ വനിതയെ ലഭിക്കും- അഭിനന്ദനങ്ങള്‍ അമരിക്ക!


ജനുവരി 20ന് ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ബരാക് ഒബാമയും ഭാര്യ മിഷേലും വൈറ്റ് ഹൗസിന്റെ പടിയിറങ്ങും. ഒബാമയ്ക്ക് പകരം ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തെത്തുമ്പോള്‍ 2009 ജനുവരി 20 മുതല്‍ വഹിച്ചിരുന്ന പ്രഥമ വനിതയെന്ന സ്ഥാനം മിഷേലിന് നഷ്ടമാകും. ആ സ്ഥാനത്ത് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപെത്തുന്നു. മിഷേല്‍ അഭിഭാഷകയും എഴുത്തുകാരിയുമാണെങ്കില്‍ അറിയപ്പെടുന്ന മോഡലായിരുന്നു മെലാനിയ. ഇരുവരേക്കുറിച്ചും ചില കാര്യങ്ങള്‍

[caption id="" align="aligncenter" width="729"]melania trump wedding എന്നതിനുള്ള ചിത്രം ട്രംപിന്റെയും മെലാനിയയുടേയും വിവാഹത്തില്‍ ബില്‍ക്ലിന്റണും ഹിലാരിയും[/caption]

1970 ഏപ്രിലില്‍ സ്ലോവേനിയയില്‍ ജനിച്ച മെലാനിയ 16 വയസില്‍ മോഡലിംഗ് രംഗത്തെത്തിയതാണ്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് രംഗത്ത് അതികായനായാരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ് ഇവര്‍.

[caption id="" align="alignleft" width="400"]obama wedding എന്നതിനുള്ള ചിത്രം ഒബാമയുടേയും മിഷേലിന്റെയും വിവാഹം[/caption]

ആഫ്രിക്കന്‍ വംശജയായ ആദ്യ അമേരിക്കന്‍ പ്രഥമവനിതയാണ് മിഷേല്‍. ദാരിദ്ര്യനിര്‍മാര്‍ജനം, ആരോഗ്യകരമായ ഭക്ഷണ രീതി തുടങ്ങിയവയ്ക്കായി ക്യംപെയ്‌നുകള്‍ ചെയ്തുവരുന്നു.

സ്ലോവേനിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സെര്‍ബിയന്‍, ജര്‍മന്‍ എന്നിങ്ങനെ അഞ്ച് ഭാഷകള്‍ അനായാസമായി കൈകാര്യം ചെയ്യുന്ന മെലാനിയ ലൂസിയ ആംഡംസിന് ശേഷം മറ്റൊരു രാജ്യത്ത് ജനിച്ച് അമേരിക്കയുടെ പ്രഥമവനിതയാകുന്ന ആദ്യ വ്യക്തിയാണ്.

ഹിലാരി ക്ലിന്റണ്‍, ലോറ ബുഷ് എന്നിവര്‍ക്ക് ശേഷം ബിരുദമുള്ള പ്രഥമ വനിതയെന്ന ബഹുമതിയും മിഷേലിന് സ്വന്തം. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ മിഷേല്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്.

melania trump gq magazine എന്നതിനുള്ള ചിത്രം

ബ്രിട്ടീഷ് ജിക്യു എന്ന മാഗസിന് വേണ്ടി പൂര്‍ണ നഗ്നയായി ഫോട്ടോ ഷൂട്ടില്‍ മോഡലായിട്ടുണ്ട് മെലാനിയ. 2016 നവംബര്‍ എട്ടിനാണ് നിരവധി നഗ്ന-അര്‍ധ നഗ്ന ചിത്രങ്ങള്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചത്.

Melania Trump in January 2000

ചിക്കാഗോയിലെ കോര്‍പറേറ്റ് കമ്പനിയില്‍ നിയമവിദഗ്ധയായിരിക്കെ പുതുതായി ജോലിക്ക് ചേര്‍ന്ന 27കാരന് പരിശീലനം നല്‍കാന്‍ നിയോഗിച്ചത് 25കാരിയായ മിഷേലിനെയായിരുന്നു. ആ 27കാരനാണ് പിന്നീട് മിഷേലിന്റെ ഭര്‍ത്താവും അമേരിക്കയുടെ 44ാമത് പ്രസിഡന്റുമായി മാറിയ ബരാക് ഒബാമ.

trump and wife എന്നതിനുള്ള ചിത്രം1998ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ഒരു ഫാഷന്‍ ഷോയ്ക്കിടെയാണ് മെലാനിയ ഡൊണാള്‍ഡ് ട്രംപിനെ ആദ്യമായി കാണുന്നത്. അന്ന് ഫോണ്‍ നമ്പര്‍ ചോദിച്ചിട്ട് കൊടുക്കാതിരുന്ന മെലാനിയ 2005ല്‍ ട്രംപിന്റെ ഭാര്യയായി.

നല്ലൊരു എഴുത്തുകാരി കൂടിയായ മിഷേല്‍ തന്റെ പ്രസംഗങ്ങളെല്ലാം സ്വയമാണ് തയ്യാറാക്കുന്നത്.

2016 ജൂലൈയില്‍ മെലാനിയ റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനില്‍ നടത്തിയ പ്രസംഗം വിവാദമായി. പ്രസംഗത്തിലെ വലിയൊരു ഭാഗം മിഷേല്‍ ഒബാമ നേരത്തെ നടത്തിയ പ്രസംഗത്തില്‍ നിന്നുള്ളതായിരുന്നു.

5.11 ഇഞ്ച് ഉയരമുള്ള മിഷേല്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ഉയരമുള്ള പ്രഥമ വനിതയാണ്. 2009ലെ മാക്‌സിമിന്റെ 100 ഹോട്ട് വനിതകളുടെ ലിസ്റ്റില്‍ 93ാം സ്ഥാന
ത്തെത്തിയ മിഷേല്‍ ആ ബഹുമതി നേടുന്ന ആദ്യ പ്രഥമ വനിതയായി.

ബന്ധപ്പെട്ട ചിത്രം

ന്യൂയോര്‍ക്ക് സ്വദേശികള്‍ക്കിടെ നടന്ന സര്‍വേയില്‍
100,000 പേരിലധികം മെലാനിയ നഗരം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടു.

മികച്ച അത്‌ലറ്റായിരുന്ന മിഷേല്‍ എന്നാല്‍ പലപ്പോഴും പരാജയപ്പെടുന്നത് ഇഷ്ടപ്പെടാത്തതിനാല്‍ കായിക ഇനങ്ങളില്‍ പങ്കെടുത്തിരുന്നില്ല.

michelle obama running എന്നതിനുള്ള ചിത്രം

18 വയസില്‍ ഇറ്റലിയിലെ മിലാനിലേക്ക് മോഡലിംഗിനായി കുടിയേറിയ മെലാനിയ 1990കളുടെ മധ്യത്തിലാണ് അമേരിക്കയിലെത്തിയത്. 2006ല്‍ മാത്രമാണ് ഇവര്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചത്.

ബന്ധപ്പെട്ട ചിത്രം

പ്രതിവര്‍ഷം 212,000 ഡോളര്‍ ലഭിക്കുന്ന ജോലി
ഉപേക്ഷിച്ചാണ് മിഷേല്‍ പ്രഥമ വനിതയാകുന്നത്.

മുസ്ലീങ്ങള്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ മെലാനിയ ന്യായീകരിച്ചിട്ടുണ്ട്.

മിഷേലിന്റെ മുതുമുത്തച്ഛന്‍ ജിം റോബിന്‍സണ്‍ സൗത്ത് കരോലിനയിലെ ആഭ്യന്തര യുദ്ധത്തിന് ശേഷം അടിമയായിരുന്നു.

സ്താര്‍ബുദ രോഗികള്‍ക്കായും പോലീസ് അത്‌ലറ്റിക് ലീഗിനും അമേരിക്കന്‍ റെഡ് ക്രോസിനും മെലാനിയ വലിയ തുക വീതം സംഭാവന ചെയ്യാറുണ്ട്.