മഹാരാജാസിലെ വിവാദ ചുവരെഴുത്ത് എസ്എഫ്ഐയുടേത്; അറസ്റ്റിലായവരും നിഷ്കളങ്കരല്ല: പ്രിന്‍സിപ്പല്‍ ബീന തുറന്നടിക്കുന്നു...

മതസ്പര്‍ദ്ധ പരത്തിയെന്നു ആരോപിക്കപ്പെട്ട മഹാരാജാസ് കോളേജിലെ ആ ചുവരെഴുത്തു നടത്തിയത് എസ്എഫ്ഐ തന്നെയെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍. ഏറെ ഗൗരവമുള്ള കുറ്റങ്ങളാണു കുട്ടികള്‍ക്കു നേരെ പ്രിന്‍സിപ്പല്‍ ഉന്നയിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന നേതൃത്വം മറുപടി പറയേണ്ട ആരോപണങ്ങളുമായി പ്രിന്‍സിപ്പല്‍ പ്രൊഫ. ബീന നാരദാ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖം.

മഹാരാജാസിലെ വിവാദ ചുവരെഴുത്ത് എസ്എഫ്ഐയുടേത്; അറസ്റ്റിലായവരും നിഷ്കളങ്കരല്ല: പ്രിന്‍സിപ്പല്‍ ബീന തുറന്നടിക്കുന്നു...

മഹാരാജാസിലെ വിദ്യാര്‍ത്ഥികളെഴുതി അവര്‍ തന്നെ മായ്ച്ചു കളഞ്ഞ ചുവരെഴുത്തുകള്‍ എന്തുകൊണ്ടാണു കോളേജ് പ്രിന്‍സിപ്പലായ നിങ്ങള്‍ വീണ്ടും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്?

പ്രശ്‌നമില്ലാത്ത കുഴപ്പമില്ലാത്ത കുറെ ചുവരെഴുത്തുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ ചുവരെഴുത്തുകള്‍ക്കെതിരെ പരാതി നല്‍കി എന്നായിരുന്നു പത്രങ്ങളും ചാനലുകളുമെല്ലാം എഴുതിയത്. ഞാനാണ് അവിടെ കുറ്റവാളിയായത്. എന്നെപ്പറ്റി ഒരു മോശം ഇമേജ് വന്നു. രണ്ടാമത്തെ കാര്യം ഈ ചുവരെഴുത്തുകളെപ്പറ്റി ഞാന്‍ മതവിദ്വേഷം കാണിച്ച് ഒരു പരാതിയും കൊടുത്തിട്ടില്ല. ഞാന്‍ കൊടുത്തതു മറ്റേ പ്രശ്‌നത്തിനു മാത്രമാണ്. പിഡിപിപി എന്ന കേസ് പൊലീസ് എടുത്തതാണ്. സര്‍ക്കാര്‍ കോളേജിന്റെ ചുവരുകള്‍ വൃത്തികേടാക്കിയതിനെതിരെയാണു ഞാന്‍ പരാതി നല്‍കിയത്.


ചുവരെഴുതിയവരെ ഞാന്‍ കയ്യോടെ പിടിച്ചതാണ്. ആറരയ്ക്കു ശേഷം കുട്ടികളാരും കോളേജില്‍ തങ്ങാന്‍ പാടില്ലെന്നു കര്‍ശന നിര്‍ദേശം നല്‍കിയതാണ്. അല്ലെങ്കില്‍ പ്രിന്‍സിപ്പലിന്റെയൊ എച്ച്ഒഡിയുടെയൊ അനുമതി വാങ്ങിയിരിക്കണം എന്ന്. ഇക്കാര്യം പലവട്ടം അനൗണ്‍സ് ചെയ്തതാണ്, എല്ലാ നോട്ടീസ് ബോര്‍ഡിലും പതിപ്പിച്ചിട്ടുള്ളതാണ്.അന്ന് ഞാന്‍ ഓഫീസില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍ ഒരു എട്ടുമണി കഴിഞ്ഞുകാണും. നാലു കുട്ടികള്‍ ഇവിടെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ അവിടെ ഉണ്ടായിരുന്നു. രണ്ടു കുട്ടികളെ ഞാന്‍ മേലെ നിന്നു കണ്ടിരുന്നു. അവരോടു ചോദിച്ചപ്പോള്‍ പറഞ്ഞു, യൂണിയന്റെ വര്‍ക്കിനു വേണ്ടി നില്‍ക്കുന്നതാണെന്ന്. ഞാന്‍ താഴെ ചെല്ലുമ്പോള്‍ രണ്ടു കുട്ടികള്‍, ഉണ്ണി ഉല്ലാസും അമലും ചുവരെഴുതുന്നു. അതും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ചുവരില്‍. ഞാന്‍ കുട്ടികളുടെ അടുത്തേക്കു ചെന്നു ചോദിച്ചു നിങ്ങളെന്താ ഈ ചെയ്യുന്നത്. അവര് പറഞ്ഞു ഞങ്ങള് ചുവരെഴുതുന്നു. ചുവരിലെഴുതാന്‍ പാടില്ലെന്ന് അറിയാവുന്നതല്ലെയെന്ന് ഞാന്‍ ചോദിച്ചു. ഇതു ഞങ്ങളുടെ മാഗസിന്റെ താളുകളാണ് എഴുതുമെന്ന് ആ കുട്ടികള്‍ ധിക്കാരത്തില്‍ പറഞ്ഞു. ഞാന്‍ അവരുടെ പേരു ചോദിച്ചു മനസിലാക്കി.

[caption id="" align="aligncenter" width="720"]No automatic alt text available. representational image/ Shahid Manakkappady[/caption]

അപ്പോ എനിക്കു പെട്ടന്നു കത്തി മേലെ കണ്ട പിള്ളേരുടെ കയ്യിലും ഒരു ഗ്ലാസും പെയ്ന്റും ഉണ്ടായിരുന്നു. അവരു മേലെ എന്തെങ്കിലും എഴുതിയിടും എന്ന്. മതസ്പര്‍ദ്ധ പരത്തുന്ന ചുവരെഴുത്ത് എഴുതിയ ക്ലാസ് റൂമിന്റെ മുമ്പിലാണ് അവര് എഴുതാന്‍ വേണ്ടി ശ്രമിച്ചത്. ആ കുട്ടികളുടെ പേര് എനിക്കറിയില്ല, ഞാന്‍ ചോദിച്ചിരുന്നില്ല. അവരു യൂണിയന്‍ പണിയാണെന്നാണു പറഞ്ഞിരുന്നത്. അപ്പോ തന്നെ വാച്ച്മാനെ വിളിച്ചു പറഞ്ഞു കുട്ടികളോടു ചുവരിലെഴുതരുതെന്നു പറയണമെന്ന്. പിറ്റേ ദിവസം രാവിലെ ഞാന്‍ വരുമ്പോഴെക്കും 'അത്' എഴുതി കഴിഞ്ഞിരുന്നു. ഈ രണ്ടു സംഭവങ്ങളും അവിടെ എഴുതി കഴിഞ്ഞിരുന്നു.

അതു മാത്രമല്ല, ഇവിടുത്തെ കുട്ടികളു കണ്ടിട്ടുണ്ട്, ടീച്ചേഴ്‌സ് കണ്ടിട്ടുണ്ട്. അവരെല്ലാം അതിന്റെ ഫോട്ടോ എടുത്തിട്ടുണ്ട്. അത് വാട്ട്‌സാപ്പിലൂടെയും പലതിലൂടെയും പോയിട്ടുണ്ട്. ഇവിടെയൊരു യൂണിയന്‍ മാത്രമല്ലേയുള്ളു? അത് എസ്എഫ്‌ഐയുടെ യൂണിയന്‍ അല്ലേ? ആ ചുവരെഴുത്തുകള്‍ വന്ന സാഹചര്യത്തില്‍ ഈ നാലുകുട്ടികളല്ലാതെ മറ്റാരും ഈ ബ്ലോക്കില്‍ ഉണ്ടായിരുന്നില്ല. അവരു തന്നെയാണ്, അവരിപ്പോ രക്ഷപെടാന്‍ വേണ്ടി ഞങ്ങളല്ലാ, ഞങ്ങളല്ലാ എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ്.

[caption id="" align="alignnone" width="771"]No automatic alt text available. representational image/ Shahid Manakkappady[/caption]

ഇപ്പോ ഇവിടെ നടന്നുകൊണ്ടിരിക്കുന്നതു വളരെ വിചിത്രമായ സംഗതിയാണ്. ക്യാംപസിനു പുറത്തും സുഭാഷ് പാര്‍ക്കിലും മറൈന്‍ ഡ്രൈവിലും ഒക്കെ നിന്നുകൊണ്ടു വഴിപോക്കരെയെല്ലാം തടഞ്ഞുനിര്‍ത്തി പിരിവാണ്. വ്യാപക പിരിവാണ്. ചോദിക്കുമ്പോ എന്താണ്? കലോത്സവം, യൂണിയന്‍ പ്രവര്‍ത്തനം എന്നിങ്ങനെയാണ് പറയുന്നത്. ഇതെപ്പറ്റി ഞാന്‍ യൂണിയന്‍ ഭാരവാഹികളോടു ചോദിക്കുമ്പോള്‍ ഞങ്ങളല്ലാ, ഞങ്ങളുടെ പ്രവര്‍ത്തകരല്ല എന്നാണ് എസ്എഫ്ഐക്കാരു പറയുന്നത്. ഒരു കാര്യം ചെയ്യുകയും പിന്നീടു ഞങ്ങളല്ലെന്ന് പറയുകയും ചെയ്യുന്നതാണ് ഇവിടെ എസ്എഫ്ഐ ചെയ്തുകൊണ്ടിരിക്കുന്നത്.

കലോത്സവത്തിനു പങ്കെടുക്കാന്‍ കോളേജ് ഫണ്ട് നല്‍കുന്നില്ലെ?

പതിനാലാമത്തെ ഗവണ്‍മെന്റ് കോളേജിലാണു ഞാനിപ്പോ ജോലി ചെയ്യുന്നത്. ഇവിടെ ഇവന്മാരു ചെയ്യുന്നതെന്താണെന്നു വച്ചാല്‍ കലോത്സവത്തിനു മാത്രം സെന്റ് തെരേസാസും സെന്റ് ആല്‍ബര്‍ട്‌സുമായി മത്സരിക്കും. ഈ മത്സരം പഠിത്തത്തിനായിരുന്നെങ്കില്‍ ഇവിടെ നല്ല റാങ്കൊക്കെ കിട്ടിയേനെ. കലോത്സവത്തിന്റെ ഡേറ്റ് പോലും പ്രഖ്യാപിച്ചിട്ടില്ല. പിരിവു തുടങ്ങിക്കഴിഞ്ഞു. രണ്ടു മാസമായി കുട്ടികളെ ക്ലാസില്‍ നിന്നു ബലമായി കൂട്ടിക്കൊണ്ടുപോയി പ്രാക്ടീസ് നടത്തുകയാണ്. കലോത്സവത്തിനു രണ്ടു സമ്മാനവും ട്രോഫിയും വാങ്ങുക മാത്രമാണു യൂണിന്റെ പണിയെന്നാണ് ഇവരുടെ വിചാരം. പക്ഷെ രണ്ടു കൊല്ലമായിട്ടുള്ള അനുഭവം പറയുകയാണെങ്കില്‍ മഹാരാജാസിലെ പിള്ളേര്‍ക്ക് അടിയും കിട്ടിയിട്ടാണ് വരുന്നത്.

ഒരു പറ്റം വിദ്യാര്‍ത്ഥികളെ കഞ്ചാവു മാഫിയ എന്നൊക്കെ ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്. കഞ്ചാവ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അവര്‍ക്കെതിരെ എന്തെങ്കിലും കേസുകളുണ്ടോ, അല്ലെങ്കില്‍ കഞ്ചാവ് ഉപയോഗിച്ചുവെന്നതിന് ശാസ്ത്രീയമായ തെളിവുകളുണ്ടോ ?

നിങ്ങളൊരു കാര്യം ചെയ്യൂ, വൈകുന്നേരം ഇവിടെ വന്നിട്ടു കുറച്ചു നേരം സ്‌പെന്‍ഡ് ചെയ്യു, ഈ പറഞ്ഞതു തെറ്റാണോ എന്നു നേരിട്ടറിയൂ. വ്യാപകമായിട്ടു കുട്ടികള്‍ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നമ്മുടെ വാട്ടര്‍മീറ്റര്‍ അടിച്ചോണ്ടു പോയി, എല്ലാം നശിപ്പിക്കുകയാണ്. ഈ കഞ്ചാവ് അടിച്ചുകഴിഞ്ഞാല്‍ പിന്നെ എന്താ ചെയ്യേണ്ടതെന്നൊന്നും ഇവര്‍ക്കറിയില്ല.

നിങ്ങളു വിചാരിക്കുന്നുണ്ടാവും, ഞാന്‍ വെറുതെ കൊടുത്തതാണെന്ന്... ഇതിനു പിന്നില്‍ ഈ അഞ്ചു കുട്ടികളാണെന്ന് എനിക്കു പേരെഴുതി തന്നത് എസ്എഫ്ഐയുടെ യൂണിയന്‍ ചെയര്‍മാനാണ്. അയാള്‍ക്ക് അവരുടെ കൈയില്‍ നിന്ന് അടി കിട്ടി. അതിനു ശേഷമാണ് അയാള്‍ പേരെഴുതി തന്നത്.

ചെയര്‍മാനു തല്ലുകിട്ടിയ കേസിന്റെ മറ്റൊരു വേര്‍ഷന്‍ കേസില്‍ പെട്ട കുട്ടികള്‍ പറയുന്നണ്ടല്ലോ?

അതൊന്നും എനിക്കറിയില്ല. പക്ഷെ ഇവിടെ വ്യാപകമായ കഞ്ചാവ് ഉപയോഗം ഉണ്ടായിരുന്നു. പൂട്ടുപൊട്ടിക്കുക, ക്ലാസ് റൂം കൈയേറി താമസിക്കുക ഇങ്ങനെയായി ഒരുപാടു നഷ്ടങ്ങളുണ്ടായതിനു ശേഷമാണ് ഞങ്ങള്‍ പൊലീസുമായി ബന്ധപ്പെട്ടത്. ഇവിടുത്തെ ഇലക്ട്രിസിറ്റി ബില്ലൊക്കെ കേട്ടാല്‍ നിങ്ങള് ഞെട്ടും. ഏഴു കോടി രൂപയാണു വെള്ളത്തിന്റെ കുടിശ്ശിക ഇനത്തില്‍ കോളേജ് കൊടുക്കാനുള്ളത്. എങ്ങനെയാണ് ഈ വെള്ളം പോകുന്നത്? ഇവന്മാരു രാത്രി കൈയേറി പൈപ്പു പൊട്ടിക്കുന്നതാണ്. ഇങ്ങനെയുള്ള അവസരത്തിലാണ് അധ്യാപകരും സ്റ്റാഫും വിദ്യാര്‍ത്ഥി നേതാക്കളുമായി കൂടി ഒരു തീരുമാനത്തിലെത്തിയത്. ഇനി ആറരയ്ക്കു ശേഷം ക്യാംപസില്‍ നില്‍ക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും എന്നായിരുന്നു ആ തീരുമാനം. അതിനു ശേഷമാണു ഞാന്‍ പരാതി കൊടുക്കാനും പൊലീസ് പരാതി ടേക്കപ്പ് ചെയ്യാനും തുടങ്ങിയത്.

[caption id="" align="alignnone" width="778"] എസ്.എഫ്.ഐ പ്രവർത്തകൻ ചുവരെഴുതുന്നു[/caption]

ഒരു ദിവസം വൈകുന്നേരം പൊലീസ് വന്നു കുറച്ചു യൂണിയന്‍ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തുകൊണ്ടുപോയി. അന്നു ഞാന്‍ ഓഫീസിലുണ്ടായിരുന്നു. കുട്ടികളെ പൊലീസ് പൊക്കിക്കോണ്ടു പോയിട്ടുണ്ട്, ടീച്ചര്‍ പറഞ്ഞാൽ മാത്രമെ വിടുവുള്ളുവെന്ന് കുറച്ചു വിദ്യാര്‍ത്ഥികള്‍ വന്നു പറഞ്ഞു. അപ്പോ എനിക്കു കിട്ടിയ ചാന്‍സില്‍ ഞാന്‍ പറഞ്ഞു, നിങ്ങളൊക്കെ ഇരുന്ന ചര്‍ച്ചയിലല്ലേ നമ്മള്‍ തീരുമാനമെടുത്തത്, പെര്‍മിഷനെടുക്കാതെ ഇരുന്ന കുട്ടികളയല്ലെ പൊലീസ് കൊണ്ടുപോയത്, നിങ്ങളുടെ ഭാഗത്തു തന്നെയാണ് വീഴ്ച എന്ന്... കുട്ടികളിവിടെ കഞ്ചാവ് ഉപയോഗിക്കുന്ന കാര്യം നിങ്ങള്‍ക്കറിയില്ലേ? ഞാനൊരു ഇടതുപക്ഷ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നാണു വരുന്നത്. എനിക്കറിയാം എസ്എഫ്ഐ എന്ന സംഘടന ഇതിനെയൊക്കെ എതിര്‍ത്തു നില്‍ക്കുന്ന ഒരു പ്രബല സംഘടനയാണ്. എന്നിട്ടു നിങ്ങള്‍ക്കിതു നിയന്ത്രിക്കാനാവുന്നില്ലല്ലോ എന്നു ഞാന്‍ അവരോടു ചോദിച്ചു.

ഇനി ആരെങ്കിലും കേറിയിട്ടുണ്ടെങ്കിൽ ഞങ്ങളു കൈകാര്യം ചെയ്‌തോളമെന്ന് എസ്എഫ്ഐക്കാരെനിക്കു വാക്കു തന്നു. അങ്ങനെ രണ്ടു ദിവസം ഇവന്മാരങ്ങോട്ടു കൈകാര്യം ചെയ്യാന്‍ തുടങ്ങി.

എങ്ങനെ കൈകാര്യം ചെയ്യാന്‍ തുടങ്ങി, കായികമായിട്ടോ ?

കൈകാര്യം എന്നുവെച്ചാല്‍ ഇവിടെ ആറുമണിക്കു ശേഷം ഇരിക്കുന്നവരെ അവരോടിക്കാന്‍ തുടങ്ങി. അങ്ങനെ ഓടിക്കാന്‍ തുടങ്ങിയപ്പോ ഇവരു തമ്മിലു ക്ലാഷായി. അങ്ങനെയാണു ചെയര്‍മാന് അടികിട്ടുന്നത്. എസ്എഫ്ഐ മോറല്‍ പൊലീസിങ് നടത്തിയപ്പോ ഇവരെ എതിര്‍ത്തുകൊണ്ടു മറ്റവന്മാരു വന്നു. അങ്ങനെ ക്ലാഷായി. ചെയര്‍മാന്‍ കറക്ടെനിക്കു റിപ്പോര്‍ട്ടു തന്നു. കുട്ടികള്‍ ശരിക്കും കുറ്റവാളികള്‍ ആണെങ്കില്‍ മാത്രമെ നിങ്ങള്‍ എനിക്കു പേരു തരാവൂ എന്നു ഞാന്‍ പറഞ്ഞിരുന്നു. അപ്പോ ചെയര്‍മാന്‍ പറഞ്ഞു:- ടീച്ചറെ, കഞ്ചാവ് വലിക്കുന്നതും വിതരണം ചെയ്യുന്നതും മറ്റുള്ളവരെ വലിക്കാന്‍ പ്രേരിപ്പിക്കുന്നതുമൊക്കെ ഈ അഞ്ചു പേരാണെന്ന്. ടീച്ചര്‍ ഞങ്ങളുടെ കൂടെ നില്‍ക്കുമൊയെന്ന്. അനീതിയാണെങ്കില്‍ അതിനെതിരെ നില്‍ക്കുമെന്നു ഞാനും പറഞ്ഞു.

യൂണിയന്‍ ഒരു പരാതി എഴുതി തന്നാല്‍ ഞാനിത് ടേക്കപ്പ് ചെയ്യാമെന്നു പറഞ്ഞു. ഇവന്മാരു പേടിച്ചിട്ടു പരാതി എഴുതി തന്നില്ല. കാരണം പകലും ഇവിടെ അടിയുംപിടിയും നടന്നു. കഞ്ചാവ് ഉപയോഗിക്കുന്ന കുട്ടികളു കുറെക്കൂടി സ്‌ട്രോങ്ങാണ്. അങ്ങനെ ഒരു മാസം ഞാനൊന്നും ചെയ്തില്ല. പക്ഷെ ഇവന്മാരുടെ പേരെന്റെ കയ്യിലുണ്ട്. പിന്നെ ഞാനിവരെ സൈലന്റായിട്ടു വാച്ച് ചെയ്യുകയായിരുന്നു. ഇവരു അവിടെയും ഇവിടെയും, പ്രത്യേകിച്ചു ടോയിലെറ്റിന്റെ ഭാഗത്തൊക്കെ നിന്നു കഞ്ചാവ് യൂസ് ചെയ്യുന്നതും പിന്നെ വാട്ടര്‍ടാങ്കിന്റെ മുകളില്‍ പോകുന്നതും പൈപ്പു പൊട്ടിക്കുന്നതുമൊക്കെ കണ്ടു. അത് ഇവന്മാരെണെന്ന് ഉറപ്പിച്ചതിനു ശേഷമാണു സര്‍ക്കാരിന്റെ മുതല്‍ നശിപ്പിച്ചുവെന്നും ഇത്ര പൈസ ഞങ്ങള്‍ക്ക് നഷ്ടമായെന്നും കാണിച്ചു പൊലീസില്‍ പരാതി നല്‍കുന്നത്.

പക്ഷെ പൊലീസ് ആ പരാതി രണ്ടു മാസം അവിടെ വച്ചു. പിന്നെ രണ്ടാമതു ചുവരെഴുത്തിന്റെ പരാതി പോയപ്പോഴാണ് അവര് ആദ്യത്തെ പരാതിയില്‍ ആക്ഷന്‍ എടുത്തത്. അപ്പോ ആള്‍ക്കാര്‍ക്കു മുഴുവന്‍ കണ്‍ഫ്യൂഷനായി. ചുവരെഴുതിയതിന്റെ പേരിലാണു പിഡിപിപി കുറ്റം ചുമത്തി ഇവരെ പിടിച്ചുവച്ചിരിക്കുന്നതൊക്കെ ആള്‍ക്കാരു പറയാന്‍ തുടങ്ങി.

[caption id="" align="alignnone" width="755"]No automatic alt text available. Photo: Shahid Manakkappady[/caption]

കുറ്റം ആരോപിക്കപ്പെട്ട കുട്ടികളെ വിളിച്ചു നേരിട്ടു സംസാരിച്ചിരുന്നുവൊ? കോളേജ് തലത്തില്‍ നടന്ന സംഭവമായതുകൊണ്ട്, രക്ഷിതാക്കളെ വിളിപ്പിക്കുവോ, സസ്‌പെന്‍ഷന്‍ നല്‍കുകയൊ ചെയ്തിരുന്നുവൊ ? ഇത്തരം കാര്യങ്ങള്‍ക്ക് കോളേജ് തലത്തില്‍ നടപടിയുണ്ടല്ലോ, ആദ്യമെ പോലീസിനെ വിളിക്കുകയല്ലല്ലോ ചെയ്യേണ്ടത് ?

ഇല്ല അങ്ങനെ ചെയ്തില്ല. അതിനൊരു കാര്യമുണ്ട്. ഇതിലൊരു പയ്യനുണ്ട്. കോളേജ് തുടങ്ങി ഒരു മാസം കഴിഞ്ഞ സമയം. ഈ പയ്യന്‍ ക്ലാസിലിരുന്നു മദ്യപിച്ചു. എച്ച്ഒഡി പിടിച്ചു. നാലു പിള്ളേരുണ്ടായിരുന്നു. രക്ഷിതാക്കളെ വിളിക്കാമെന്ന് ഞാന്‍ പറഞ്ഞു. അപ്പോ കുട്ടികള്‍ക്ക് ഭയങ്കര പേടി. ഞാന്‍ വിചാരിച്ചു, ആദ്യത്തെ തവണയല്ലേ, പോട്ടെയെന്ന്. ഞാന്‍ പറഞ്ഞു, എല്ലാ ദിവസവും രാവിലെ വന്നു ഞാന്‍ ചെയ്തതു തെറ്റാണെന്ന് എന്നെ പത്തുതവണ എഴുതി കാണിക്കണമെന്ന്. കുറച്ചു ദിവസം അവരതു ചെയ്തു. അതു കഴിഞ്ഞു ക്ലാസില്‍ ഇവന്‍ വരാതായായി. ട്യൂട്ടര്‍ അച്ഛനെ വിളിപ്പിച്ചു. എല്ലാക്കാര്യങ്ങളും പറഞ്ഞു. പിന്നീടൊരു ദിവസം ഞാന്‍ കാണുമ്പോള്‍ പ്രിന്‍സിപ്പലിന്റെ റൂമിന്റെ ബാക്കില്‍ നിന്ന് എന്നെ ശല്യം ചെയ്തുകൊണ്ട് ഇവനും ഫ്രണ്ട്‌സും പന്തുകളിക്കുന്നു. ഇവന്മാരിങ്ങനെ ശല്യമായി തുടങ്ങിയപ്പോ എല്ലാംകൂടി വച്ചു ഞാന്‍ കൊടുത്തു.

[caption id="" align="aligncenter" width="609"]Displaying _MG_4367[1].JPG ചിത്രം: അനൂപ് പിള്ള[/caption]ഇത്തരം കാര്യങ്ങളില്‍ പൊലീസിനെ ഉള്‍പ്പെടുത്തുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നൊ?


ഇതൊക്കെ അറിയാമെന്നേ... എന്തു ചെയ്യാനാ? പ്രായപൂര്‍ത്തിയായ പിള്ളാരല്ലേ? അവര്‍ക്കു നിയമത്തെക്കുറിച്ച് അറിയാവുന്നതല്ലേ? അല്ലെങ്കില്‍ അറിയേണ്ടതല്ലേ? അവരല്ലേ ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത്?

കവിതയേയും ചുവരെഴുത്തിനേയും അങ്ങനെ കണ്ടാല്‍ പോരെ? വിദ്യാര്‍ത്ഥികള്‍ എന്ന ആനുകൂല്യം കൊടുക്കേണ്ടതില്ലേ ?

നിങ്ങളെന്താ ഈ പറയുന്നത്. എന്തു കവിതയാണു വന്നത്. കവിയും പറയുന്നുണ്ടല്ലോ തന്റെ ആശയമല്ല വരികളില്‍
വന്നതെന്നു. എറണാകുളത്ത് കഴിഞ്ഞ പ്രാവശ്യം മദര്‍ തെരേസയുടെ പ്രതിമയ്ക്കു നേരെ കല്ലെറിഞ്ഞ ഒരു സംഭവമുണ്ടല്ലോ. അതിന്റെ തുടര്‍ച്ചയാണോ ഇതെന്ന് ആര്‍ക്കറിയാം? ഇനി പോട്ടെ, ഞാന്‍ മിണ്ടാതിരുന്നാല്‍ നാളെ ഇതു വലിയ പ്രശ്‌നമാവില്ലേ? മുസ്ലിം കുട്ടികളും ഹിന്ദുക്കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. അവരങ്ങോട്ടുമിങ്ങോട്ടും തെറി എഴുതി വച്ചാല്‍ ഇവിടെ ചോരപ്പുഴ ഒഴുകില്ലേ? ഞാനിതിനെപ്പറ്റി റിപ്പോര്‍ട്ടു ചെയ്യേണ്ടേ? പിടിഎ മീറ്റിംഗ് വിളിച്ചാല്‍ പോലും പത്തുപേരന്റ്‌സ് തികച്ച് ഇവിടെ വരാറില്ല.

യേശുവിനെക്കുറിച്ചു പ്രതിപാദിക്കുന്ന ചുവരെഴുത്തു കോളേജിലെ തന്നെ ഒരു അധ്യാപകനാണ് സോഷ്യല്‍ മീഡിയയയില്‍ ഇട്ടതെന്നു ആരോപണം ഉണ്ടല്ലോ?

ആരാണിത് സോഷ്യല്‍മീഡിയയില്‍ ഇട്ടതെന്നു എനിക്കറിയില്ല. എന്തായാലും വിദ്യാര്‍ത്ഥികളല്ലെന്ന് അറിയാം.

[caption id="" align="alignnone" width="791"]No automatic alt text available. Photo: Shahid Manakkappady[/caption]

ഇവിടുത്തെ അധ്യാപകരാണ് ഈ പ്രശ്‌നങ്ങളിലേക്ക് വലിച്ചിട്ടതെന്ന് നിങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. വിശദീകരിക്കാമോ?


അതെല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ? ഒരു നല്ലകാര്യം നടക്കുമ്പോള്‍ അതിനു തടസ്സം നില്‍ക്കാന്‍ എപ്പോഴും കുറെ ആള്‍ക്കാരുണ്ടാകും. അതിന്റെ ഭാഗമായിട്ടു വന്നതാണ് ഇതെല്ലാം. അല്ലാണ്ട് ആരും അറിയാത്ത കാര്യം എങ്ങനെ മീഡിയയില്‍ വന്നു? ഇതാരാ അവര്‍ക്കു കൊടുത്തത്? കുട്ടികളല്ലാ, എസ്എഫ്ഐക്കാരു കൊടുക്കൂല്ല. അവരെഴുതിയ കാര്യത്തിന്റെ ചിത്രം അവരു കൊടുക്കൂന്ന് കരുതുന്നില്ല. പിന്നെ ഈ കഞ്ചാവുകാരാണെങ്കില്‍ അവരും കൊടുക്കൂല്ല. പിന്നെ ആരു കൊടുത്തു? അതു തന്നെ... ചില സഹപ്രവര്‍ത്തകരു തന്നെ...

Read More >>