പൊലീസിലെ ആക്ഷന്‍ ഹീറോ ബിജു ബാധ; പൊട്ടിത്തെറിച്ച് വിഎസ്

ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് വിശ്രമിക്കാനെത്തിയ കുടുംബത്തിനു നേരെ അതിക്രൂരമായ നരനായാട്ട് നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത് സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

പൊലീസിലെ ആക്ഷന്‍ ഹീറോ ബിജു ബാധ; പൊട്ടിത്തെറിച്ച് വിഎസ്

കൊച്ചി: പൊലീസിലെ ആക്ഷന്‍ ഹീറോ ബിജു ബാധയ്‌ക്കെതിരെ ആഞ്ഞടിച്ച് വി എസ് അച്യുതാനന്ദന്‍. ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് വിശ്രമിക്കാനെത്തിയ കുടുംബത്തിനു നേരെയുണ്ടായ പൊലീസ് അതിക്രമം ചൂണ്ടിക്കാട്ടിയാണ് വി എസിന്റെ പ്രസ്താവന. അതിക്രൂരമായ നരനായാട്ട് നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത് സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടണമെന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് വിശ്രമിക്കാനെത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും കുടുംബത്തിനും സുഹൃത്തിന്റെ കുടുംബത്തിനും നേരെയുണ്ടായ പൊലീസ് അതിക്രമം കഴിഞ്ഞ ദിവസം

നാരാദാന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒന്നര വയസ്സുള്ള കുഞ്ഞിനേയും ഗര്‍ഭിണിയായ സ്ത്രീയെയുമുള്‍പ്പെടെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് സേനയില്‍ വെച്ചുപൊറുപ്പിക്കാനാകില്ലെന്ന് വി എസ് പറഞ്ഞു.

പൊലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടത് പാവപ്പെട്ട ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടാവരുത്. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല കേരളാ പൊലീസ് എന്ന് പൊലീസുകാരും തിരിച്ചറിയണം. ഇത് ഇടതുപക്ഷ ഭരണമാണ്. പൊലീസ് സ്റ്റേഷനിലെ ഉരുട്ടിക്കൊലയുടെ കാലം കഴിഞ്ഞിരിക്കുന്നെന്നും
വി എസ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു
.

[caption id="attachment_68230" align="alignleft" width="437"] മർദ്ദനമേറ്റ ആസിഫ്[/caption]

ബുധനാഴ്ച ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് കുടുംബത്തോടൊപ്പം വിശ്രമിക്കാനെത്തിയപ്പോഴായിരുന്നു പൊലീസിന്റെ ക്രൂരമര്‍ദ്ദനം. മട്ടാഞ്ചേരി പനയപ്പള്ളി സ്വദേശി സനീഷ്, ഭാര്യ ഷാമില, അസിഫ്, ഭാര്യ ആഷിത ഇവരുടെ ഒരു വയസ്സുള്ള മകന്‍ റയാന്‍ എന്നിവര്‍ അതിക്രമത്തെ തുടര്‍ന്ന് ഫോർട്ട് കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതില്‍ സനീഷ് സിപിഐഎം പനയപ്പിള്ളി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയാണ്.

അക്രമത്തിന് നേതൃത്വം നല്‍കിയ ഫോര്‍ട്ട് കൊച്ചി സ്‌റ്റേഷനിലെ എസ് ഐ ദ്വിജേഷിനെ സസ്‌പെന്‍ഡ് ചെയ്തരുന്നു. ഇതിന് പിന്നാലെ ആക്ഷ ഹീറോ ബിജുവിലെ സംഭാഷണം ഫോസ്ബുക്കിലിട്ട ദ്വിജേഷിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ആക്ഷന്‍ ഹീറോ ബിജുവില്‍ പറയുന്നത് പോലെ കുടുംബത്തോടൊപ്പം ഒരു എസ്ഐയ്ക്ക് ഫ്രീയായി സമയം ചിലവഴിക്കാന്‍ സസ്പെന്‍ഷന്‍ സമയത്ത് മാത്രമേ പറ്റുകയുള്ളൂ. അതിനായി തയ്യാറെടുക്കുകയാണ് എന്നായിരുന്നു ദ്വിജേഷിന്റെ പോസ്റ്റ്.

Read More >>