അനധികൃത നിര്‍മാണങ്ങള്‍ക്ക് പിഴ ഈടാക്കി നിയമസാധുത നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ലെന്ന് വിഎസ്

സംസ്ഥാനത്ത് 15,00 ചതുരശ്ര അടിയില്‍ താഴെയുള്ള നിര്‍മ്മാണങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കി നിയവിധേയമാക്കാന്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള നീക്കം തദ്ദേശ സ്വയംഭരണ വകുപ്പില്‍ നടന്നുവരുന്ന സാഹചര്യത്തിലാണ് വിഎസിന്റെ മുന്നറിയിപ്പ്.

അനധികൃത നിര്‍മാണങ്ങള്‍ക്ക് പിഴ ഈടാക്കി നിയമസാധുത നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കില്ലെന്ന് വിഎസ്

അനധികൃത നിര്‍മാണങ്ങള്‍ക്ക് പിഴ ഈടാക്കി നിയമസാധുത നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങള്‍ക്കും റിസോര്‍ട്ടുകള്‍ക്കും പിഴ ഈടാക്കി അംഗീകാരം നല്‍കിയാല്‍ അത് അത്തരക്കാര്‍ക്കുള്ള പ്രോത്സാഹനമായി മാറുമെന്ന് വിഎസ് വ്യക്തമാക്കി. അതിനാല്‍ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് 15,00 ചതുരശ്ര അടിയില്‍ താഴെയുള്ള നിര്‍മ്മാണങ്ങള്‍ക്ക് വന്‍തുക പിഴ ഈടാക്കി നിയവിധേയമാക്കാന്‍ കഴിഞ്ഞദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനുള്ള നീക്കം തദ്ദേശ സ്വയംഭരണ വകുപ്പില്‍ നടന്നുവരുന്ന സാഹചര്യത്തിലാണ് വിഎസിന്റെ മുന്നറിയിപ്പ്. യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്തു നടന്ന തീരുമാനത്തിന്റെ ചുവടുപിടിച്ചാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഇത്തരം നിര്‍മ്മാണങ്ങളെ താന്‍ ശക്തിയുക്തം എതിര്‍ത്തിട്ടുണ്ടെന്നും ഇപ്പോഴത്തെ സര്‍ക്കാരിന്റെ ഈ നടപടിയും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.


അനധികൃത നിര്‍മാണങ്ങളെ പിഴയിലൂടെ സാധൂകരിക്കാനുള്ള തീരുമാനം സംബന്ധിച്ച് വകുപ്പു മന്ത്രി കെടി ജലീല്‍ തന്നെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. കെട്ടിടത്തിന്റെ വലുപ്പത്തിനും നിയമലംഘനത്തിന്റെ തോതിനും അനുസരിച്ചായിരിക്കും പിഴ ഈടാക്കുകയെന്നും മന്ത്രി പറഞ്ഞിരുന്നു.

കഴിഞ്ഞസര്‍ക്കാരിന്റെ കാലത്തുനടന്ന വിവിധ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെയും അവയ്ക്കുള്ള അനുമതിക്കെതിരെയും വിഎസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവയില്‍ പല ആരോപണങ്ങളെക്കുറിച്ചും ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഈ നിര്‍മാണങ്ങളെ പിഴയീടാക്കി നിലനിര്‍ത്താനുള്ള തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നത്.

Read More >>