വെള്ളാപ്പള്ളിക്കെതിരായ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ ജേക്കബ് തോമസിനു വിഎസ് കത്തുനല്‍കി

മനുഷ്യാവകാശ പ്രവര്‍ത്തകനായ നദീറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച വിഎസിന്റെ നിലപാടു ശരിയായില്ലെന്നു വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

വെള്ളാപ്പള്ളിക്കെതിരായ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിനെതിരെ ജേക്കബ് തോമസിനു വിഎസ് കത്തുനല്‍കി

എസ്ന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ്. അച്ചുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വിഎസ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനു കത്തയച്ചു. നിലവില്‍ അന്വേഷണം ഇഴഞ്ഞാണു നീങ്ങുന്നതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

മനുഷ്യാവകാശ പ്രവര്‍ത്തകനായ നദീറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച വിഎസിന്റെ നിലപാടു ശരിയായില്ലെന്നു വെള്ളാപ്പള്ളി പറഞ്ഞിരുന്നു. പിണറായിയുടെ കീഴില്‍ ആഭ്യന്തര വകുപ്പു സുഭദ്രമാണെന്നും വെള്ളാപ്പള്ളി പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, വെള്ളാപ്പള്ളിക്കെതിരെ വി.എസ് വീണ്ടും രംഗത്തെത്തിയത്.

Read More >>