നിയവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നക്ഷത്രഹോട്ടലുകള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം അവാര്‍ഡ്; എതിര്‍പ്പുമായി വിഎസ് അച്യുതാനന്ദന്‍

ആലപ്പുഴയിലെ മാരാരി ബീച്ച് റിസോര്‍ട്ടിനും കൊച്ചിയിലെ ക്രൗണ്‍ പ്ലാസയ്ക്കും സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം അവാര്‍ഡ് ലഭിച്ചതിനെതിരെയാണ് വിഎസ് രംഗത്തെത്തിയത്.

നിയവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന നക്ഷത്രഹോട്ടലുകള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം അവാര്‍ഡ്; എതിര്‍പ്പുമായി വിഎസ് അച്യുതാനന്ദന്‍

നിയവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വന്‍കിട നക്ഷത്രഹോട്ടലുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ടൂറിസം അവാര്‍ഡ് നല്‍കിയതു തെറ്റായ സന്ദേശം നല്‍കുമെന്ന് ഭരണപരിഷ്‌കരണ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ആലപ്പുഴയിലെ മാരാരി ബീച്ച് റിസോര്‍ട്ടിനും കൊച്ചിയിലെ ക്രൗണ്‍ പ്ലാസയ്ക്കും സംസ്ഥാന സര്‍ക്കാരിന്റെ ടൂറിസം അവാര്‍ഡ് ലഭിച്ചതിനെതിരെയാണ് വിഎസ് രംഗത്തെത്തിയത്.

തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മ്മാണം നടത്തിയ ഈ രണ്ടു ഹോട്ടലുകള്‍ക്കെതിരെ താന്‍ പരാതി നല്‍കിയതാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ത്വരിതപരിശോധനയ്ക്കു ഉത്തരവിട്ടതാണെന്നും വിഎസ് ചൂണ്ടിക്കാട്ടുന്നു. അങ്ങനെയുള്ള ഹോട്ടലുകള്‍ക്കു സര്‍ക്കാര്‍ വക അവാര്‍ഡുകള്‍ നല്‍കുന്നത് അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ വെള്ളപൂശാനുള്ള അവസരമാക്കി എടുക്കുമെന്നും വിഎസ് പറഞ്ഞു.

ഭാവിയിലെങ്കിലും ഇത്തരത്തിലുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകാതെ മനാക്കണമെന്നും വിഎസ് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Read More >>