പെപ്‌സിക്ക് വിഎസിന്റെ താക്കീത്

ജലചൂഷണം അവസാനിപ്പിച്ചില്ലെങ്കില്‍ അത് വരും തലമുറയോട ചെയ്യുന്ന ദുരന്തമായിരിക്കുമെന്നും സമര പ്രഖ്യാപനം നടത്തി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യൂതാനന്ദന്‍

പെപ്‌സിക്ക് വിഎസിന്റെ താക്കീത്പാലക്കാട്: പെപ്‌സിക്ക് താക്കീതായി പുതുശ്ശേരിയില്‍ വിഎസ് അച്യൂതാനന്ദന്റെ നേതൃത്വത്തില്‍ ജനകീയ പാര്‍ലമെന്റ്. ജലചൂഷണത്തിനെതിരെ നടക്കുന്ന ജീവന്‍മരണ പോരാട്ടം വിജയം കണ്ടേ അവസാനിക്കൂവെന്ന് വിഎസ് പറഞ്ഞു. ജലചൂഷണം അവസാനിപ്പിച്ചില്ലെങ്കില്‍ അത് വരും തലമുറയോട ചെയ്യുന്ന ദുരന്തമായിരിക്കുമെന്നും സമര പ്രഖ്യാപനം നടത്തി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യൂതാനന്ദന്‍.

2000ത്തിലാണ് പുതുശ്ശേരിയില്‍ പെപ്‌സികോ ഇന്ത്യ ബോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ കുടിവെള്ള ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചത്. ദിവസേന രണ്ടരലക്ഷം ലിറ്റര്‍ വെള്ളമെടുക്കാനാണ് കമ്പനിക്ക് അനുമതി. എന്നാല്‍ ആറു മുതല്‍ 15 ലക്ഷം ലിറ്റര്‍ വരെ ഭൂഗര്‍ഭജലം പെപ്‌സി ഊറ്റിയെടുക്കുന്നതായാണ് പുതുശ്ശേരി പഞ്ചായത്തിന്റെ വിലയിരുത്തല്‍

Read More >>