വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന 'കെയര്‍ഫുള്‍'ന്റെ കാസ്റ്റിംഗ് പൂര്‍ത്തിയായി

സിനിമ പ്രൊഡ്യൂസഴ്‌സ് അസോസിയേഷനും തീയറ്റര്‍ ഉടമകളും തമ്മില്‍ ഉള്ള പ്രശനം തീരുന്നതനുസരിച്ചു ജനുവരിയില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും.

വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന

വൈഡ് ആംഗിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ സുരേഷ് ബാലാജിയും, ജോര്‍ജ് പയസും ചേര്‍ന്നു നിര്‍മ്മിക്കുന്ന 'കെയര്‍ഫുള്‍' എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് പൂര്‍ത്തിയായി. സാമൂഹിക പ്രസക്തിയുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകന്‍ വി.കെ.പ്രകാശ് ആണ്. 20 ഓളം കഥാപാതരങ്ങള്‍ ഉള്ള സിനിമയില്‍ വിജയ് ബാബു, അജു വര്‍ഗ്ഗീസ്, സൈജു കുറുപ്, ശ്രീജിത്ത് രവി, വിനീത് കുമാര്‍, അശോകന്‍, കൃഷ്ണ കുമാര്‍, സന്ധ്യ രാജു, പാര്‍വതി നമ്പ്യാര്‍, ജോമോള്‍, ശ്രീജയ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കും.

സിനിമ പ്രൊഡ്യൂസഴ്‌സ് അസോസിയേഷനും തീയറ്റര്‍ ഉടമകളും തമ്മില്‍ ഉള്ള പ്രശനം തീരുന്നതനുസരിച്ചു ജനുവരിയില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും.