യുപിയിൽ ബാങ്കിനു മുന്നിൽ പണം വാങ്ങാനെത്തിയവരും പോലീസും തമ്മിൽ കയ്യേറ്റം; പ്രതിഷേധം തോക്കു കൊണ്ടു നേരിട്ടു പോലീസ്

ബാങ്ക് ഉദ്യോഗസ്ഥരും മറ്റു പോലീസുകാരും രംഗം ശാന്തമാക്കാന്‍ എത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണു പോലീസ് കോണ്‍സ്റ്റബിള്‍ ആകാശത്തേക്കു വെടിയുതിര്‍ത്തത്. പോലീസുകാരന്‍ ആള്‍ക്കൂട്ടത്തിനു നേരെ തോക്കു ചൂണ്ടുന്നതും ദൃശ്യങ്ങളിലുണ്ട്.

യുപിയിൽ ബാങ്കിനു മുന്നിൽ പണം വാങ്ങാനെത്തിയവരും പോലീസും തമ്മിൽ കയ്യേറ്റം; പ്രതിഷേധം തോക്കു കൊണ്ടു നേരിട്ടു പോലീസ്

ബുലന്ദ്ഷഹര്‍: പണം പിന്‍വലിക്കാന്‍ ബാങ്കിനു മുന്നില്‍ ക്യൂ നിന്നു രോഷാകുലരായി പ്രതികരിച്ച ആള്‍ക്കൂട്ടത്തെ പിരിച്ചു വിടാന്‍ പോലീസ് ആകാശത്തേക്കു വെടിവച്ചു. ഉത്തര്‍പ്രദേശ് ബുലന്ദ് ശഹറില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ബ്രാഞ്ചിലാണ് പോലീസും ജനങ്ങളും തമ്മില്‍ കയ്യേറ്റമുണ്ടായത്.

പോലീസുകാരും ആളുകളും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ എന്‍ഡിടിവിയാണ് സംപ്രേഷണം ചെയ്തത്. ഒരു മതിലിനപ്പുറം ക്യൂ നില്‍ക്കുകയായിരുന്ന സ്ത്രീകള്‍ പോലീസിനോട് തര്‍ക്കിക്കുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്ത്രീകള്‍ കോണ്‍സ്റ്റബിന്റെ മുഖത്തടിക്കുന്നതും കോണ്‍സ്റ്റബിള്‍ തിരിച്ചു മര്‍ദ്ദിക്കുന്നുമുണ്ടായിരുന്നു.


ബാങ്ക് ഉദ്യോഗസ്ഥരും മറ്റു പോലീസുകാരും രംഗം ശാന്തമാക്കാന്‍ എത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പോലീസ് കോണ്‍സ്റ്റബിള്‍ ആകാശത്തേക്കു വെടിയുതിര്‍ത്തത്. പോലീസുകാരന്‍ ആള്‍ക്കൂട്ടത്തിനു നേരെ തോക്കു ചൂണ്ടുന്നതും ദൃശ്യങ്ങളിലുണ്ട്.

https://www.youtube.com/watch?v=4Na6_9KSj_o

Read More >>