മല്യയുടെ ട്വിറ്റര്‍, ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക്‌ചെയ്തു, വിവരങ്ങള്‍ ഹാക്കര്‍മാര്‍ ട്വീറ്റിലൂടെ പുറത്തുവിട്ടു.

മല്യയുടെ നിക്ഷേപങ്ങള്‍, ഫോര്‍മുല വണ്‍ റേസിംഗ് ടീമിന്റെ അക്കൗണ്ട് വിവരങ്ങള്‍, യുകെ റെസിഡന്‍സ് പെര്‍മിറ്റിന്റെ പകര്‍പ്പ്, മല്യയുടെ ഇംഗ്ലണ്ടിലെ വീടിനുമുന്നില്‍ പാര്‍ക്കുചെയ്തിരിക്കുന്ന കാറിന്റെ വിവരങ്ങള്‍ എന്നിവയൊക്കെ ഹാക്കര്‍മാര്‍ ട്വീറ്റിലൂടെ പുറത്തുവിട്ടു.

മല്യയുടെ ട്വിറ്റര്‍, ഇമെയില്‍ അക്കൗണ്ടുകള്‍ ഹാക്ക്‌ചെയ്തു, വിവരങ്ങള്‍ ഹാക്കര്‍മാര്‍ ട്വീറ്റിലൂടെ പുറത്തുവിട്ടു.ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നും 9,000 കോടി രൂപവായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയുടെ വിവിധ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. മല്യയുടെ നിക്ഷേപങ്ങള്‍, ഫോര്‍മുല വണ്‍ റേസിംഗ് ടീമിന്റെ അക്കൗണ്ട് വിവരങ്ങള്‍, യുകെ റെസിഡന്‍സ് പെര്‍മിറ്റിന്റെ പകര്‍പ്പ്, മല്യയുടെ ഇംഗ്ലണ്ടിലെ വീടിനുമുന്നില്‍ പാര്‍ക്കുചെയ്തിരിക്കുന്ന കാറിന്റെ വിവരങ്ങള്‍ എന്നിവയൊക്കെ ഹാക്കര്‍മാര്‍ ട്വീറ്റിലൂടെ പുറത്തുവിട്ടു. ട്വിറ്റര്‍, ഇ മെയ്ല്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്തു. വ്യക്തിഗത-സാമ്പത്തിക രേഖകളുടെ വിവരങ്ങളും അഡ്രസുകളും ഫോണ്‍ നമ്പരുകളുമാണ് അക്കൗണ്ടുകളിലേക്ക് നുഴഞ്ഞു കയറിയ ഹാക്കര്‍മാര്‍ ചോര്‍ത്തിയത്.


മല്യയുടെ ചില പാസ്വേര്‍ഡുകളും ഹാക്കര്‍മാര്‍ ചോര്‍ത്തിയവയില്‍ ഉള്‍പ്പെടുന്നു. അക്കൗണ്ട് ചോര്‍ന്നതായി മനസിലാക്കിയ മല്യ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം ട്വീറ്റ് ചെയ്തു. കൂടാതെ, ഇ മെയ്ല്‍ വിവരങ്ങള്‍ ചോര്‍ത്തി തന്നെ ബ്ലാക്‌മെയ്ല്‍ ചെയ്യുന്നതായും മല്യ ട്വീറ്റില്‍ അറിയിച്ചു.

ഹാക്കിംഗിന്റെ ഉത്തരവാദിത്തം ലെഗിയോന്‍ എന്ന ഗ്രൂപ്പ് ഏറ്റെടുത്തു. വായ്പയെടുത്ത് തിരിച്ചടക്കാത്തതിന്റെ പേരിലും മറ്റുമായി മല്യയ്‌ക്കെതിരെ ഇന്ത്യയില്‍ നിരവധി അറസ്റ്റ് വാറന്റുകള്‍ നിലവിലുണ്ട്. എന്നാല്‍ ഇന്ത്യയില്‍നിന്നു മുങ്ങിയ ശേഷം ഇപ്പോള്‍ ബ്രിട്ടനിലാണ് മല്യ താമസിക്കുന്നത്

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടേയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഇതുപോലെ ഹാക്ക് ചെയ്തിരുന്നു. ലെഗിയോന്‍ എന്ന ഗ്രൂപ്പ് തന്നെയായിരുന്നു ഇതിനുപിന്നിലും. അഴിമതിയ്‌ക്കെതിരായ പോരാട്ടമെന്നാണ് തങ്ങളുടെ പ്രവര്‍ത്തനത്തെ ഹാക്കര്‍മാര്‍ ട്വീറ്റിലൂടെ സ്വയംവിശേഷിപ്പിക്കുന്നത്.

Read More >>