യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനങ്ങളില്‍ ത്വരിതാന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി ഉത്തരവ്

മുന്‍ സര്‍ക്കാരിന്റെ കാലത്തെ 14 നിയമനങ്ങളുമായി ബന്ധപ്പെട്ടാണ് വിജിലന്‍സിന്റെ ത്വരിതാന്വേഷണം.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനങ്ങളില്‍ ത്വരിതാന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി ഉത്തരവ്

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനങ്ങളില്‍ ത്വരിതാന്വേഷണം നടത്തണമെന്ന് വിജിലന്‍സ് കോടതി ഉത്തരവ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കം യുഡിഎഫിലെ പത്ത് മന്ത്രിമാര്‍ക്കെതിരെയാണ് അന്വേഷണം നടത്തണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, വി.എസ്. ശിവകുമാര്‍, പി.കെ. ജയലക്ഷ്മി, കെ.സി. ജോസഫ്, കെ.എം. മാണി എന്നിവരുടെ ബന്ധുക്കളെ യോഗ്യതയില്ലാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിയമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ആരൊക്കെയാണ് അനധികൃത ബന്ധുനിയമനം നടത്തിയതെ്‌നും ഇക്കാര്യത്തില്‍ ഏതൊക്കെ മാനദണ്ഡങ്ങളാണ് ലംഘിക്കപ്പെട്ടത് തുടങ്ങിയ വിഷയങ്ങളാണ് പ്രഥമിക അന്വേഷണ പരിധിയില്‍ വരുന്നത്.

എല്‍ഡിഎഫ് മന്ത്രിസഭയിലെ മുന്‍മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധുനിയമനം വിവാദം സംബന്ധിച്ച് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ്.

Read More >>