തടയണ നിർമാണ അഴിമതി; ബിജെപി ജില്ലാ പഞ്ചായത്ത് അംഗത്തിനും ബിജെപി നേതാവിനും എതിരെ വിജിലൻസ് കേസ്

എന്‍മകജെ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബിജെപി അംഗവുമായ പുഷ്പ അമേക്കള, ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡണ്ടും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ രൂപവാണി ഭട്ടിന്റെ ഭര്‍ത്താവും ബിജെപി നേതാവുമായ രമാനന്ദ ഭട്ട് എടമല, എല്‍എസ്ജിഡി അസി. എഞ്ചിനീയര്‍ വേണു, എന്‍ ആര്‍ ഇ ജി എ അസി. എഞ്ചിനീയര്‍ ഹംസാര്‍ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.

തടയണ നിർമാണ അഴിമതി; ബിജെപി ജില്ലാ പഞ്ചായത്ത് അംഗത്തിനും ബിജെപി നേതാവിനും എതിരെ വിജിലൻസ് കേസ്

കാസർഗോഡ്: എൻമകജെ പഞ്ചായത്തിലെ പടോളിത്തടുക്കയിൽ തടയണ നിർമിച്ചതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ ബിജെപി ജില്ലാ പഞ്ചായത്ത് അംഗത്തെയും ബിജെപി നേതാവിനെയും പ്രതി ചേർത്ത് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. തലശ്ശേരി വിജിലന്‍സ് കോടതി നിര്‍ദേശ പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തത്.

എന്‍മകജെ പഞ്ചായത്ത് മുന്‍  പ്രസിഡണ്ടും കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബിജെപി അംഗവുമായ പുഷ്പ അമേക്കള, ഇപ്പോഴത്തെ പഞ്ചായത്ത് പ്രസിഡണ്ടും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ രൂപവാണി ഭട്ടിന്റെ ഭര്‍ത്താവും ബിജെപി നേതാവുമായ രമാനന്ദ ഭട്ട് എടമല, എല്‍എസ്ജിഡി അസി. എഞ്ചിനീയര്‍ വേണു, എന്‍ ആര്‍ ഇ ജി എ അസി. എഞ്ചിനീയര്‍ ഹംസാര്‍ എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്.

2009 -2010, 2010- 2011 കാലയളവില്‍ നടന്ന തടയണ നിർമാണപ്രവൃത്തികളിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് മഞ്ചേശ്വരം ബ്ലോക്ക് സെക്രട്ടറി എം കെ രമേശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് കോടതി കേസെടുക്കാൻ വിജിലൻസിന് നിർദേശം നൽകിയത്.

കാസർഗോഡ് വിജിലൻസ് ഡിവൈഎസ്പി രഘുരാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Representational Image

Read More >>