മാന്‍ഹോള്‍: പൊള്ളിക്കുന്ന കീഴാളജീവിതം

മലയാളത്തിലെ സമാന്തരസിനിമാ ചരിത്രത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും മികച്ച സൃഷ്ടിയെന്ന് നിസ്സംശയം വിശേഷിപ്പിക്കാം

മാന്‍ഹോള്‍: പൊള്ളിക്കുന്ന കീഴാളജീവിതം

ജി.ഹരി,നീലഗിരി

വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ പൊള്ളിക്കുന്ന അനുഭവമായി. കീഴാളജീവിതത്തിലെ ദാരുണാവസ്ഥകള്‍ അതീവ തീക്ഷ്ണമായി അവതരിപ്പിക്കുന്ന ഈ ചിത്രം ഓരോ ഷോട്ടിലും സ്തോഭജനകമായ മനുഷ്യാവസ്ഥയുടെ തീവ്രചിത്രങ്ങള്‍ വരച്ചിടുന്നു. മാന്‍ഹോള്‍ വൃത്തിയാക്കുന്ന തൊഴിലാളികളുടെ ജീവിതം ഉമേഷ് ഓമനക്കുട്ടന്റെ മികച്ച തിരക്കഥയുടെ പിന്‍ബലത്തോടെയും കയ്യടക്കം പുലര്‍ത്തുന്ന സംവിധാനത്തികവിലൂടെയും സന്നിവേശിപ്പിച്ചിരിക്കുന്നു. കഥനശൈലിയിലും അഭിനേതാക്കളെ തെരഞ്ഞെടുത്തതിലും സംവിധായിക പുലര്‍ത്തിയിരിക്കുന്നസര്‍ഗ്ഗാത്മകൗചിത്യവുംഅഭിനന്ദനമര്‍ഹിക്കുന്നു. മലയാളത്തിലെ സമാന്തരസിനിമാ ചരിത്രത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും മികച്ച സൃഷ്ടിയെന്ന് നിസ്സംശയം വിശേഷിപ്പിക്കാം. റിന്‍സി, രവികുമാര്‍, ഷൈലജ തുടങ്ങിയ അഭിനേതാക്കളും പ്രേക്ഷകമനസ്സു കീഴടക്കുന്നു. ഷാജികുമാറിന്റെ ക്യാമറയും അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും ശ്രദ്ധേയമായി.

Story by