പിണറായി വിജയന്റെ ശബ്ദം അതേപടി; ഇത് പൊളിച്ചു....

മലയാളത്തിലെ മിമിക്രി താരങ്ങളൊന്നും കാര്യമായി കൈവെച്ച് വിജയിക്കാത്ത 'മേഖല'യാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശബ്ദാനുകരണം. എന്നാല്‍ അദ്ദേഹത്തിന്റെ നീട്ടിയും കുറുക്കിയും ഊന്നിയുമൊക്കെയുള്ള ശബ്ദം അതുപോലെ തന്നെ അനുകരിക്കുകയാണ് ഈ കലാകാരന്‍.

പിണറായി വിജയന്റെ ശബ്ദം അതേപടി; ഇത് പൊളിച്ചു....

നിലപാടുകളിലെ സ്ഥിരതയും കാര്‍ക്കശ്യവുമൊക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയനെ വ്യത്യസ്തനാക്കുന്നത്. അദ്ദേഹത്തിന്റെ ശരീരഭാഷയിലും ശബ്ദത്തിലും പോലും അത് പ്രകടമാണ്. മുന്‍ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദന്റേയും ഉമ്മന്‍ ചാണ്ടിയുടേയുമൊക്കെ ശബ്ദം മിമിക്രിക്കാര്‍ പുഷ്പം പോലെ അനുകരിക്കുമ്പോഴും പിണറായിയുടെ ശബ്ദം അനുകരിച്ച് ആരും കാര്യമായി വിജയിച്ചിട്ടില്ല.

[video width="640" height="480" mp4="http://ml.naradanews.com/wp-content/uploads/2016/12/pinarayi.mp4"][/video]

എന്നാല്‍ പിണറായിയുടെ ശബ്ദം അതേപടി കൃത്യമായ ശബ്ദവ്യതിയാനത്തോടും ശരീരഭാഷയോടും കൂടി അനുകരിച്ച് വിസ്മയം തീര്‍ക്കുകയാണ് ഈ കലാകാരന്‍. പേരോ കൂടുതല്‍ വിവരങ്ങളോ ലഭ്യമല്ലാത്ത ഇദ്ദേഹം പിണറായിയെ അനുകരിക്കുന്ന 2 മിനിറ്റ് 12 സെക്കന്‍ഡ് ദൈര്‍ഘ്യം വരുന്ന വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.