ഇന്ത്യയ്ക്കു പിന്നാലെ രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച് വെനസ്വേലയും

ലോകത്ത് ഏറ്റവും അധികം പണപ്പെരുപ്പമുള്ള രാജ്യം കൂടിയാണ് വെനസ്വേല. സാമ്പത്തികപ്രതിസന്ധിമൂലം കഷ്ടതയനുഭവിക്കുന്ന രാജ്യത്ത് 100 ബൊളിവര്‍ കറന്‍സിയുടെ മൂല്യം മൂന്നു സെന്റാണ്. ഇന്ത്യന്‍ രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 190 പൈസയും.

ഇന്ത്യയ്ക്കു പിന്നാലെ രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച് വെനസ്വേലയും

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച ഇന്ത്യയ്ക്കു പിന്നാലെ രാജ്യത്തെ ഏറ്റവും ഇയര്‍ന്ന മൂല്യമുള്ള കറന്‍സി പിന്‍വലിച്ച് ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയും. 100 ബൊളിവറിന്റെ കറനസിയാണ് വെനസ്വേല പിന്‍വലിച്ചത്. നോട്ടു പിന്‍വലിക്കല്‍ തീരുമാനം നടപ്പിലാക്കിയ തീരുമാനം അടിയന്തര ഉത്തരവായി പ്രസിഡന്റ് നിക്കോളാസ് മഡുറോയാണ് പ്രഖ്യാപിച്ചത്.

72 മണിക്കൂറിനകം തീരുമാനം പ്രാബല്യത്തിലാകുമെന്നും പ്രസിഡന്റ് അറിയിച്ചു. നൂറിന്റെ ബൊളിവര്‍ കറന്‍സികള്‍ മാഫിയാസംഘങ്ങള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടു പോയി കൊളംബിയയിലെ നഗരങ്ങളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന സാഹചര്യത്തിലാണു കറന്‍സി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണു സൂചനകള്‍. മാഫിയ സംഘങ്ങളുടെ ഗൂഡാലോചനയില്‍ രാജ്യത്തെ ബാങ്കുകളും പങ്കാളികളാണെന്നും മഡുറോ പറഞ്ഞു.


ലോകത്ത് ഏറ്റവും അധികം പണപ്പെരുപ്പമുള്ള രാജ്യം കൂടിയാണ് വെനസ്വേല. സാമ്പത്തികപ്രതിസന്ധിമൂലം കഷ്ടതയനുഭവിക്കുന്ന രാജ്യത്ത് 100 ബൊളിവര്‍ കറന്‍സിയുടെ മൂല്യം മൂന്നു സെന്റാണ്. ഇന്ത്യന്‍ രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 190 പൈസയും. അത്യാവശ്യ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ക്കൂടി കെട്ടുകണക്കിനു നോട്ടുകള്‍ വേണമെന്നുള്ള അവസ്ഥയാണു രാജ്യത്തു നിലനില്‍ക്കുന്നത്.

വെനസ്വേലയില്‍ ഈ വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പം 475 ശതമാനമായി ഉയരുമെന്നാണ് ഐഎംഎഫ് നല്‍കുന്ന സൂചനകള്‍. ഗുരുതരമായ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കറൻസി പിന്‍വലിക്കല്‍ അല്ലാതെ മറ്റു വഴികളില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. രാജ്യത്തു നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മഡുറോയ്‌ക്കെതിരെ പ്രതിപക്ഷം കനത്ത പ്രതിഷേധമാണു നടത്തുന്നത്. എന്നാല്‍, രാജ്യത്തെ തകര്‍ക്കാന്‍ അമേരിക്കയുടെ പിന്തുണയുള്ള മുതലാളിത്ത ഗൂഢാലോചനയുടെ ഫലമാണ് സാമ്പത്തിക പ്രതിസന്ധിയെന്നാണു മഡൂറോയുടെ വാദം.

Read More >>