പുത്തൻ അഞ്ഞൂറു രൂപാ നോട്ടിനും വ്യാജൻ; കാസർഗോഡ് മൽസ്യ വിൽപ്പനക്കാരി തട്ടിപ്പിനിരയായി

500 രൂപയുടെ കളർ പ്രിന്റ് ഔട്ട് എടുത്തശേഷം അതീവ വിദഗ്ദമായി ഒട്ടിച്ച് ചേർത്തതാണ് വ്യാജ കറൻസി തയ്യാറാക്കിയിരിക്കുന്നത്. സൂക്ഷ്മമായി പരിശോധിച്ചാൽ മാത്രമേ വ്യാജനാണെന്ന് തിരിച്ചറിയാൻ കഴിയൂ.

പുത്തൻ അഞ്ഞൂറു രൂപാ നോട്ടിനും വ്യാജൻ; കാസർഗോഡ് മൽസ്യ വിൽപ്പനക്കാരി തട്ടിപ്പിനിരയായി

കാസർഗോഡ്: പുതിയ അഞ്ഞൂറ് രൂപ നോട്ടിനും വ്യാജനിറങ്ങുന്നു. വ്യാജ കറൻസി സ്വീകരിച്ച മൽസ്യവിൽപ്പനക്കാരി തട്ടിപ്പിനിരയായി. കാഞ്ഞങ്ങാട് മൽസ്യമാർക്കറ്റിലെ വില്പനക്കാരി അജാന്നൂർ കടപ്പുറത്തെ മാധവിയാണ് തട്ടിപ്പിനിരയായത്.

50 രൂപയുടെ മൽസ്യം വാങ്ങിയ ആൾ 500 രൂപയുടെ പുതിയ നോdeട്ട് നൽകുകയായിരുന്നു. 450 രൂപയുടെ ബാക്കി മാധവി നൽകുകയും ചെയ്തു. പിന്നീട് മറ്റൊരാൾക്ക് ഈ നോട്ട് നൽകിയപ്പോഴാണ് വ്യാജ കറൻസിയാണെന്ന് മനസ്സിലായത്. 500 രൂപയുടെ കളർ പ്രിന്റ് ഔട്ട് എടുത്തശേഷം അതീവ വിദഗ്ദമായി ഒട്ടിച്ച് ചേർത്തതാണ് വ്യാജ കറൻസി തയ്യാറാക്കിയിരിക്കുന്നത്. സൂക്ഷ്മമായി പരിശോധിച്ചാൽ മാത്രമേ വ്യാജനാണെന്ന് തിരിച്ചറിയാൻ കഴിയൂ.

കറൻസികൾ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകാത്ത മൽസ്യമാർക്കെറ്റ് പോലുള്ള ഇടങ്ങളെ ഇത്തരം വ്യാജ നോട്ടുകൾ മാറ്റിയെടുക്കാനായി തട്ടിപ്പുകാർ തിരഞ്ഞെടുക്കുന്നതാണെന്നും സംശയം ഉണ്ട്.

Read More >>