നോട്ടുനിരോധനം സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി: വെള്ളാപ്പള്ളി നടേശന്‍

നല്ല ഉദ്ദേശ്യത്തോടെയാണു കേന്ദ്രസര്‍ക്കാര്‍ ഈ നീക്കം നടത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മുന്നൊരുക്കങ്ങളും സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ആ ഒരു കാരണമാണ് ഈ നീക്കം പരാജയമായിമാറിയതും സാധാരണക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയതും

നോട്ടുനിരോധനം സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി: വെള്ളാപ്പള്ളി നടേശന്‍

കേന്ദ്രസര്‍ക്കാരിന്റെ നോട്ടു നിരോധനത്തിനെതിരെ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്‍. നോട്ട് നിരോധനം കേന്ദ്രസര്‍ക്കാര്‍ മുന്നൊരുക്കമില്ലാതെയാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. യാതൊരുവിധ മുന്നൊരുക്കങ്ങളുമില്ലാത്തതിനാലാണ് ഈ നീക്കം പാളിയതെന്നും അദ്ദേഹം സൂചിപ്പിച്ചു.

'നല്ല ഉദ്ദേശ്യത്തോടെയാണു കേന്ദ്രസര്‍ക്കാര്‍ ഈ നീക്കം നടത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മുന്നൊരുക്കങ്ങളും സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. ആ ഒരു കാരണമാണ് ഈ നീക്കം പരാജയമായിമാറിയതും സാധാരണക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കിയതും'- വെള്ളാപ്പള്ളി പറഞ്ഞു.

Read More >>