റോഡരികില്‍ കച്ചവടം നടത്തിയ യുവാവിന്റെ പൈനാപ്പിള്‍ വാരിക്കൊണ്ടുപോകാന്‍ ശ്രമിച്ചു നഗരസഭ അധികൃതര്‍; പ്രതിരോധിച്ചു നാട്ടുകാര്‍

കഴിഞ്ഞ ദിവസം വര്‍ക്കല നഗരസഭ ഓഫീസിനു മുന്നില്‍ വച്ചായിരുന്നു സംഭവം. റോഡരികില്‍ പൈനാപ്പിള്‍ വില്‍ക്കുകയായിരുന്ന ചെറുപ്പക്കാരനു മുന്നിലെത്തിയ നഗരസഭ അധികൃതര്‍ വില്‍പ്പനയ്ക്കുള്ള സാധനങ്ങള്‍ പിടിച്ചെടുക്കുന്നതായി അറിയിക്കുകയായിരുന്നു.

റോഡരികില്‍ കച്ചവടം നടത്തിയ യുവാവിന്റെ പൈനാപ്പിള്‍ വാരിക്കൊണ്ടുപോകാന്‍ ശ്രമിച്ചു നഗരസഭ അധികൃതര്‍; പ്രതിരോധിച്ചു നാട്ടുകാര്‍

റോഡരികില്‍ കച്ചവടം നടത്തുകയായിരുന്ന യുവാവ് വില്‍പ്പനയ്ക്കു വച്ചിരുന്ന പൈനാപ്പിള്‍ വാരിക്കൊണ്ടുപോകാനുള്ള വര്‍ക്കല നഗരസഭ അധികൃതരുടെ ശ്രമം നാട്ടുകാര്‍ ഇടപെട്ടു തടഞ്ഞു. പൈനാപ്പിളുകള്‍ പിടിച്ചെടുത്ത് നഗരസഭയുടെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകാനുള്ള ശ്രമമാണ് നാട്ടുകാര്‍ തടഞ്ഞത്.

കഴിഞ്ഞ ദിവസം വര്‍ക്കല നഗരസഭ ഓഫീസിനു മുന്നില്‍ വച്ചായിരുന്നു സംഭവം. റോഡരികില്‍ പൈനാപ്പിള്‍ വില്‍ക്കുകയായിരുന്ന ചെറുപ്പക്കാരനു മുന്നിലെത്തിയ നഗരസഭ അധികൃതര്‍ വില്‍പ്പനയ്ക്കുള്ള സാധനങ്ങള്‍ പിടിച്ചെടുക്കുന്നതായി അറിയിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച ചെറുപ്പക്കാരനെ അവഗണിച്ച് നഗരസഭ ജീവനക്കാര്‍ പൈനാപ്പിള്‍ ഉള്‍പ്പെടെയുള്ളവ നഗരസഭയുടെ വാഹനത്തിലേക്കു കയറ്റി.


ഇതിനിടെ യുവാവ് നഗരസഭ വാഹനത്തിനു മുന്നില്‍ കയറിക്കിടന്നു പ്രതിഷേധിച്ചു. ഇതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ നഗരസഭയുടെ നടപടിക്കെതിരെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് നഗരസഭ കൗണ്‍സിലര്‍മാര്‍ സ്ഥലത്തെത്തുകയും നാട്ടുകാരൃമായി ചര്‍ച്ച നടത്തുകയും ചെയ്തു. ചര്‍ച്ചയ്ക്കു പിന്നാലെ പിടിച്ചെടുത്ത സാധനങ്ങള്‍ വാഹനത്തില്‍ നിന്നും നാട്ടുകാര്‍ തന്നെ പുറത്തിറക്കി.

[video width="400" height="224" mp4="http://ml.naradanews.com/wp-content/uploads/2016/12/Varkkala-Video.mp4"][/video]

Read More >>