വെരിക്കോസ് വെയിന്‍: പ്രതിരോധ തന്ത്രങ്ങള്‍

പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് വെരിക്കോസ് വെയിനിന്‍റെ അവസ്ഥ കൂടുതല്‍ കണ്ടുവരുന്നത്.

വെരിക്കോസ് വെയിന്‍: പ്രതിരോധ തന്ത്രങ്ങള്‍

വെരിക്കോസ് വെയിനിന്റെ പരാതികളുമായി പല സ്ത്രീകളും ഡോക്ടറുമാരെ സമീപിക്കാറുണ്ട്. കാലിലെ ചര്‍മ്മത്തിന് തൊട്ടു കീഴിലായി ഞരമ്പുകള്‍ ഉരുണ്ടുതടിക്കുന്നതാണ് ഈ അവസ്ഥ. കാഴ്ചയിലെ അഭംഗി മൂലമാണ് മിക്കവരും ഇതിനു പരിഹാരം തേടുന്നത്. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് വെരിക്കോസ് വെയിനിന്‍റെ അവസ്ഥ കൂടുതല്‍ കണ്ടുവരുന്നത്.

വെരിക്കോസ് വെയിന്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്. ഈ അവസ്ഥ ജനിതകമായി കൈമാറപ്പെടാനുള്ള സാധ്യതകളാണ് ഇതില്‍ കൂടുതലായി കണ്ടുവരുന്നത്.


രക്തത്തെ ഹൃദയത്തിലേക്കും തിരിച്ചു ഓരോ അവയവങ്ങളിലേക്കും സുഗമമായി പമ്പ് ചെയ്യുന്നതിനു വേണ്ടി ഞരമ്പുകളില്‍ ഒരു വാതില്‍ പോലെ പ്രവര്‍ത്തിക്കുന്ന ചെറിയ ഇടങ്ങള്‍ ഉണ്ടാകും. ഈ ഇടങ്ങള്‍ വികസിക്കുമ്പോള്‍ രക്തം അവിടെ തങ്ങി നില്‍ക്കും. ഇത് ഞരമ്പുകളില്‍ ചെറിയ തടിപ്പ് പോലെ തോന്നിപ്പിക്കും. ഇതാണ് വെരിക്കോസ് വെയിനിന്‍റെ അവസ്ഥ.

ചിലര്‍ക്ക് ഇത്തരം തടിപ്പുകള്‍ ഉള്ളയിടത്ത് ചര്‍മ്മം വലിഞ്ഞു മുറുകുകയും ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. മറ്റു ചിലപ്പോള്‍ ഈ അവസ്ഥ കാലിന് ഭാരം തോന്നിപ്പിക്കുകയും ചെയ്യും.

വെരിക്കോസ് വെയിനിന്റെ കാഠിന്യം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ വീട്ടില്‍ ശ്രമിച്ചു നോക്കാവുന്നതാണ്.

  • കുറച്ചു നേരം കാല് ഒരു തലയിണയിലോ മറ്റോ ഉയര്‍ത്തി വയ്ക്കുന്നത് പ്രയോജനം ചെയ്യും. ഇത് രക്തയോട്ടത്തെ സുഗമമാക്കും.

  • ഇത്തരം തടിപ്പുകളില്‍ ഐസ് ഉപയോഗിച്ചു മസാജ് ചെയ്യുന്നതും നല്ലതാണ്. ഐബുപ്രൂഫിന്‍ പോലെയുള്ള മരുന്നുകള്‍ തടിപ്പ് കുഅര്യാന്‍ സഹായിക്കുമെങ്കിലും ഒരാള്‍ ഇത് ശ്രമിക്കുന്നതിനു മുന്‍പ് ഡോക്ടറിന്റെ ഉപദേശം തേടേണ്ടതുണ്ട്.

  • ഹൃദയത്തിന്‍റെ ആരോഗ്യത്തിനായുള്ള വ്യായാമങ്ങളില്‍ ഏര്‍പ്പെടുക. ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാകുന്നതോടെ വെരിക്കോസ് വെയിനിനും മാറ്റമുണ്ടാകും.

  • ചര്‍മ്മത്തിന്‍റെ നിറമുള്ള കണം കുറഞ്ഞ നീളന്‍ സോക്സുകള്‍ (സ്റ്റോക്കിന്‍സ്) ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഇവ ധരിക്കുന്നത് ചര്‍മ്മത്തിന്‍റെ വലിച്ചിലിന് കാരണമാകുകയും അങ്ങനെ കാലിലെ ചര്‍മ്മത്തിന് ഭംഗി തോന്നിപ്പിക്കുകയും ചെയ്യും.

Story by