നാശം വിതച്ചു വർദ ചുഴലിക്കാറ്റ്: മരിച്ചവരുടെ എണ്ണം പത്തായി

ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 24 മണിക്കൂർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

നാശം വിതച്ചു വർദ ചുഴലിക്കാറ്റ്: മരിച്ചവരുടെ എണ്ണം പത്തായി

ചെന്നൈ: വർദ ചുഴലിക്കാറ്റിനെതുടർന്ന് മരണം പത്തായി. ചെന്നൈയിൽ നാലുപേർക്കും കാഞ്ചീപുരത്തും തിരുവള്ളൂരുമായി രണ്ടുപേർക്കും ജീവൻ നഷ്ടമായി. നാഗപട്ടണത്തും വില്ലുപുരത്തുമായാണ് മറ്റ് രണ്ടു മരണം. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപവീതം സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 24 മണിക്കൂർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. 15 കിലോമീറ്റർ വേഗതയിൽ കാറ്റ് ശക്തി പ്രാപിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ട്.


ചുഴലിക്കാറ്റിനെത്തുടർന്ന് ചെന്നൈയിലും പരിസര പ്രദേശങ്ങളിലും ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനം നടത്തുകയാണ്. താഴ്ന്ന പ്രദേശത്തു താമസിക്കുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കാറ്റിൽ കടപുഴകി വീണ മരങ്ങൾ മുറിച്ചു നീക്കുന്ന ജോലി പുരോഗമിക്കുകയാണ്.

ചുഴലിക്കാറ്റിനെത്തുടർന്ന് അടച്ചിട്ട ചെന്നൈ വിമാനത്താവളം ഇന്ന് പുലർച്ചെമുതൽ പ്രവർത്തനം പുനഃരാരംഭിച്ചു. ട്രെയിൻ സർവീസും ഭാഗികമായി പ്രവർത്തനം പുനഃരാരംഭിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം ഇന്നു പൂർണമായും പുനഃസ്ഥാപിച്ചേക്കും.

Read More >>