വിഷ്ണു വധക്കേസ്; 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 13 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

വിഷ്ണു വധക്കേസ്; 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം

സിപിഎം വഞ്ചിയൂര്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 11 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം. ഒരാള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോള്‍ പ്രതികളെ ഒളിവില്‍പ്പോകാന്‍ സഹായിച്ച പ്രതിക്കു 3 വര്‍ഷം തടവും കോടതി വിധിച്ചു. വിഷ്ണുവിന്റെ കുടുംബത്തിന് പ്രതികള്‍ 3 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം.

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്.
13 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരാണന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കൈതമുക്ക് സ്വദേശി സന്തോഷ്, കേരളാദിത്യപുരം സ്വദേശികളായ കക്കോട്ട മനോജ് എന്ന മനോജ്, ബിജുകുമാര്‍, ഹരിലാല്‍, മണക്കാട് സ്വദേശി രഞ്ജിത്ത്കുമാര്‍, മലപ്പരിക്കോണം സ്വദേശി ബാലു മഹീന്ദ്ര, ആനയറ സ്വദേശികളായ വിപിന്‍ എന്ന ബിബിന്‍, കടവൂര്‍ സതീഷ് എന്ന സതീഷ് കുമാര്‍, പേട്ട സ്വദേശി ബോസ്, വട്ടിയൂര്‍ക്കാവ് സ്വദേശി മണികണ്ഠന്‍ എന്ന സതീഷ്, ചെഞ്ചേരി സ്വദേശി വിനോദ്കുമാര്‍, ശ്രീകാര്യം സ്വദേശി സുബാഷ്, കരിക്കകം സ്വദേശി ശിവലാല്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്നു കണ്ടെത്തിയത്.

2008 ഏപ്രില്‍ ഒന്നിനാണ് സി.പി.ഐ.എം വഞ്ചിയൂര്‍ കളക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണുവിനെ കൈതമുക്ക് പാസ്പോര്‍ട്ട് ഓഫീസിനു മുന്നില്‍ ബൈക്കിലെത്തിയ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ആര്‍എസ്എസ് ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. മൂന്നാം പ്രതി രഞ്ജിത്ത് വിചാരണ തുടങ്ങും മുമ്പെ കൊല്ലപ്പെട്ടിരുന്നു. 14-ാം പ്രതി ആസാം അനി ഇപ്പോഴും ഒളിവിലാണ്.

Read More >>