മദ്യനയം മാറ്റാന്‍ പണപ്പിരിവ്; ബിജു രമേശിന്റെ പ്രസ്താവനയില്‍ അന്വേഷണം നടത്തണമെന്ന് വൈക്കം വിശ്വന്‍

ഓരോ ഹോട്ടലുകാരും 25 ലക്ഷം രൂപ വീതം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇക്കാര്യം ബാര്‍ ഉടമകള്‍ താനുമായി സംസാരിച്ചെന്നുമാണ് ബിജു രമേശ് ആരോപിച്ചത്. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കണമെന്ന് വൈക്കം വിശ്വന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

മദ്യനയം മാറ്റാന്‍ പണപ്പിരിവ്; ബിജു രമേശിന്റെ പ്രസ്താവനയില്‍ അന്വേഷണം നടത്തണമെന്ന് വൈക്കം വിശ്വന്‍

തിരുവനന്തപുരം: മദ്യനയം മാറ്റാന്‍ പണപ്പിരിവ് തുടങ്ങിയെന്ന ബാര്‍ ഉടമ ബിജുരമേശിന്റെ പ്രസ്താവന സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കി.

മലയാള മനോരമയില്‍ വന്ന ബിജു രമേശിന്റെ പ്രസ്താവന കാടടച്ചുള്ള വെടിവെയ്ക്കലാണെന്നു വൈക്കം വിശ്വന്‍ ചൂണ്ടിക്കാട്ടി. പുതിയ മദ്യനയത്തില്‍ മൂന്നും നാലും നക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ലഭ്യമാക്കുന്നതിനു പണപ്പിരിവ് തുടങ്ങിയെന്നാണ് ഏതാനും ദിവസംമുമ്പ് ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.

ഇതിനായി ചിലരെ സ്വാധീനിക്കാന്‍ ശ്രമമാരംഭിച്ചെന്നും ആരോപണമുണ്ട്. ഓരോ ഹോട്ടലുകാരും 25 ലക്ഷം രൂപ വീതം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇക്കാര്യം ബാര്‍ ഉടമകള്‍ താനുമായി സംസാരിച്ചെന്നുമാണ് ബിജു രമേശ് ആരോപിച്ചത്. ഇക്കാര്യങ്ങളെല്ലാം വിശദമായി അന്വേഷിക്കണമെന്ന് വൈക്കം വിശ്വന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Read More >>