വടക്കാഞ്ചേരി കൂട്ടബലാത്സംഗം; കേസന്വേഷണത്തിന് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി മേല്‍നോട്ടം വഹിക്കും

കേസന്വേഷണം ശരിയായ ദിശയിലല്ലെന്നു ചൂണ്ടിക്കാട്ടി പീഡനത്തിന് ഇരയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി നടപടി. ഓരോ 10 ദിവസങ്ങള്‍ കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവനും അന്വേഷിക്കണമെന്നും കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.

വടക്കാഞ്ചേരി കൂട്ടബലാത്സംഗം; കേസന്വേഷണത്തിന് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി മേല്‍നോട്ടം വഹിക്കും

കൊച്ചി: വടക്കാഞ്ചേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി. കേസന്വേഷണം ശരിയായ ദിശയിലല്ലെന്നു ചൂണ്ടിക്കാട്ടി പീഡനത്തിന് ഇരയായ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതി നടപടി. ഓരോ 10 ദിവസങ്ങള്‍ കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങള്‍ മുഴുവനും അന്വേഷിക്കണമെന്നും കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു.


കഴിഞ്ഞമാസം 28 നായിരുന്നു പരാതിക്കാരിയായ യുവതി അന്വേഷണ സംഘത്തിനെതിരെ കോടതിയെ സമീപിച്ചത്. നിലവിലെ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്നും അവരെ മാറ്റണമെന്നും അന്വേഷണത്തിന് കോടതി മേല്‍നോട്ടം വഹിക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. പരാതിക്കാരിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചില്ലെന്നും പീഡനത്തിനായി കൊണ്ടുപോയ സ്ഥലം വ്യക്തമാക്കാന്‍ പരാതിക്കാരിക്ക് സാധിച്ചില്ലെന്നും അന്വേഷണ സംഘം അറിയിച്ചിരുന്നു. കോടതിയുടെ നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ അറസ്റ്റും തുടര്‍ നടപടികളും ഉണ്ടാവൂ എന്ന നിലപാടിലായിരുന്നു സംഘം. ഇതേത്തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്.

2014 ലായിരുന്നു കേസിനാസ്പദമായ സംഭവം. സിപിഐഎം വടക്കാഞ്ചേരി വാര്‍ഡ് കൗണ്‍സിലറായിരുന്ന ജയന്തനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടില്‍നിന്ന് തന്നെ കാറില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. മദ്യപാനിയായ ഭര്‍ത്താവ് ഡീ അഡിക്ഷന്‍ സെന്ററില്‍ ചികില്‍സയിലായിരിക്കെ അദ്ദേഹത്തിന്റെ അടുക്കലേക്ക് പോകണമെന്നു പറഞ്ഞായിരുന്നു പ്രതികള്‍ തന്നെ കൂട്ടിക്കൊണ്ടുപോയതെന്നും തുടര്‍ന്ന് ആളൊഴിഞ്ഞ വീട്ടില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. പോലീസ് അന്വേഷണം നിലച്ചതോടെ യുവതിയും ഭര്‍ത്താവും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ സഹായത്തോടെ പത്രസമ്മേളനം നടത്തിയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

Read More >>