തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഉത്തര്‍പ്രദേശിന് 5000 കോടി നല്‍കിയെന്നു റിപ്പോര്‍ട്ട്

സംസ്ഥാനത്തെ ബാങ്കുകളില്‍ 50000 രൂപ വരെ പിന്‍വലിക്കാന്‍ അനുവദിക്കുന്നുണ്ടെന്നാണ് ഒരു ദേശീയ മാധ്യമത്തിനോട് ബിജെപി പ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ 1650 കോടി രൂപ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തെക്കുറിച്ചു സംസ്ഥാന ബിജെപി നേതൃത്വത്തോട് ആരാഞ്ഞപ്പോള്‍ ഇത് പ്രാദേശിക മാധ്യമങ്ങളില്‍വന്ന വാര്‍ത്തകളാണെന്നായിരുന്നു വിശദീകരണം.

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഉത്തര്‍പ്രദേശിന് 5000 കോടി നല്‍കിയെന്നു റിപ്പോര്‍ട്ട്

രാജ്യത്തു നിലനില്‍ക്കുന്ന വന്‍ നോട്ടു പ്രതിസന്ധിക്കിടയിലും ഉത്തര്‍പ്രദേശിലേക്കു 5000 കോടി രൂപ എത്തിച്ചുനല്‍കിയതായി സൂചന. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണ് ഈ പണം എത്തിച്ചു നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശില്‍ നോട്ട് പ്രതിസന്ധിയില്ലെന്ന് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നതിനിടെയാണ് സംസ്ഥാനത്തേക്ക് ഇത്രയും പണം ഒഴുകിയത്.

സംസ്ഥാനത്തെ ബാങ്കുകളില്‍ 50000 രൂപ വരെ പിന്‍വലിക്കാന്‍ അനുവദിക്കുന്നുണ്ടെന്നാണ് ഒരു ദേശീയ മാധ്യമത്തിനോട് ബിജെപി പ്രവര്‍ത്തകന്‍ വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ 1650 കോടി രൂപ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ വിതരണം ചെയ്തതായും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തെക്കുറിച്ചു സംസ്ഥാന ബിജെപി നേതൃത്വത്തോട് ആരാഞ്ഞപ്പോള്‍ ഇത് പ്രാദേശിക മാധ്യമങ്ങളില്‍വന്ന വാര്‍ത്തകളാണെന്നായിരുന്നു വിശദീകരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലുള്ള സമയത്താണ് ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നത്. 5000 കോടി രൂപ ഈ മാസം 17ന് ഉത്തര്‍പ്രദേശിനു നല്‍കിയെന്ന തരത്തില്‍ ഒരു ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രത്യക വിമാനത്തില്‍ പണമെത്തിച്ചെന്നായിരുന്നു പുറത്തുവന്ന വിവരം.

ഈ സൂചന സംബന്ധിച്ചു പ്രതികരിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകാത്തതും സംശയം ഇരട്ടിപ്പിക്കുന്നു. ഓരോ സംസ്ഥാനത്തിനും നല്‍കിയ പണത്തിനെ സംബന്ധിച്ച് വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നത്.

Read More >>