യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; അട്ടിമറിക്കാനുള്ള റഷ്യന്‍ ഇടപെടലുകള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഒബാമ

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന രീതിയില്‍ ഏതു വിദേശശക്തി ഇടപെട്ടാലും അതിനെതിരെ രാഷ്ട്രം ശക്തമായ നടപടിയെടുക്കും. ഇക്കാര്യത്തില്‍ സംശയം വേണ്ട. എപ്പോള്‍, എവിടെ വച്ച് ചെയ്യുമെന്ന കാര്യം തങ്ങള്‍ തീരുമാനിക്കുമെന്നും ഒബാമ വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; അട്ടിമറിക്കാനുള്ള റഷ്യന്‍ ഇടപെടലുകള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഒബാമ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യ നടത്തിയ ഇടപെടലുകള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രസിഡന്റ് ബറാക് ഒബാമ. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം ട്രപിന് അനുകൂലമാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇടപെട്ടെന്ന റിപോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു ഒബാമ.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന രീതിയില്‍ ഏതു വിദേശശക്തി ഇടപെട്ടാലും അതിനെതിരെ രാഷ്ട്രം ശക്തമായ നടപടിയെടുക്കും. ഇക്കാര്യത്തില്‍ സംശയം വേണ്ട. എപ്പോള്‍, എവിടെ വച്ച് ചെയ്യുമെന്ന കാര്യം തങ്ങള്‍ തീരുമാനിക്കുമെന്നും ഒബാമ വ്യക്തമാക്കി.

നവംബര്‍ എട്ടിനു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിനെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡെമോക്രാറ്റിക് നേതാക്കളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തത് അടക്കമുള്ള നീക്കങ്ങള്‍ റഷ്യ നടത്തിയെന്നാണ് റിപോര്‍ട്ടുകള്‍. ഇതില്‍ പുടിന്‍ നേരിട്ട് ഇടപെട്ടിരുന്നതായി യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.

ഹിലരിയെ തോല്‍പ്പിക്കുക എന്ന പ്രതികാര ബുദ്ധിയോടെയാണ് റഷ്യ ഇക്കാര്യങ്ങള്‍ ചെയ്തതെന്നാണ് റിപോര്‍ട്ടുകള്‍. റഷ്യന്‍ സര്‍ക്കാരിനോട് അടുപ്പമുള്ള ആളുകള്‍, ഹിലരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ അടക്കം, ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി അംഗങ്ങളുടെ പതിനായിരത്തോളം ഈ മെയില്‍ അക്കൗണ്ടുകളാണ് ഇതിനായി റഷ്യ ഹാക്ക് ചെയ്തത്. ഇതോടൊപ്പം അവരുടെ ഇ-മെയില്‍ വിവരങ്ങള്‍ വിക്കിലീക്സിനു നല്‍കിയതായും റിപ്പോര്‍ട്ട്് പറയുന്നു. ഇതൊക്കെയും പുടിന്റെ അറിവോടെയാണെന്നാണ് യുഎസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.