'മേരെ പ്യാരേ മിത്രോം..' എന്നാല്‍ വരാനിരിക്കുന്ന ദുരന്തമെന്ന് അർബൻ ഡിക്ഷണറി

'മിത്രോം' എന്ന ആമുഖത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഏറെ ട്രോളുകൾക്ക് വിധേയമായ പശ്ചാത്തലത്തിലാണ് ആര്‍ബന്‍ ഡിക്ഷണറി ഈ വ്യാഖ്യാനങ്ങള്‍ നല്‍കുന്നത്

'മിത്രോം' എന്ന വാക്കിന് ദുരന്തസമാനമായ അർത്ഥങ്ങളുമായി 'അർബൻ ഡിക്ഷണറി'.


  • 'വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചറിയാതെ, ഒരുപാടുകാലം കൊണ്ട് മോചനം നേടാൻ കഴിയുന്ന ജനക്കൂട്ടം' എന്നാണ് മിത്രോം എന്ന വാക്കിന് ഇവര്‍ നല്‍കുന്ന ഒരു അര്‍ത്ഥം.

  • 'മോശം വാർത്തയുടെ ആമുഖം' എന്ന് മറ്റൊരു വ്യാഖ്യാനവും അർബൻ ഡിക്ഷണറി 'മിത്രോം' എന്ന വാക്കിന് നൽകുന്നുണ്ട്.


'മിത്രോം' എന്ന ആമുഖത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ഏറെ ട്രോളുകൾക്ക് വിധേയമായ പശ്ചാത്തലത്തിലാണ് ആര്‍ബന്‍ ഡിക്ഷണറി ഈ വ്യാഖ്യാനങ്ങള്‍ നല്‍കുന്നത്'സുഹൃത്തുക്കൾ' എന്ന് അർഥം വരുന്ന ഹിന്ദി വാക്കാണ് 'മിത്രോം' എന്ന് വിശദീകരിക്കുന്ന ഡിക്ഷണറി, സമീപകാലത്ത് ഈ വാക്ക് ക്രൂരമായ കനത്ത പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ജനദ്രോഹ പ്രഖ്യാപനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്നും വിശദീകരിക്കുന്നുണ്ട്.

  • നവംബര്‍ 8 തീയതി അര്‍ദ്ധരാത്രി രാത്രി മുതല്‍ ഈ വാക്കിന് 'പാവപ്പെട്ടവനെ വീണ്ടും നിര്‍ധനനാക്കുക' എന്നും അര്‍ത്ഥം കൂടിയുണ്ട് എന്ന് ഡിക്ഷണറി കൂട്ടിചേര്‍ക്കുന്നു


മിത്രോം' - ദുരന്ത അർത്ഥങ്ങളുള്ള വാക്ക്- 'അർബൻ ഡിക്ഷണറി'

Read More >>